Connect with us

International

കളത്തിന് അകത്തും പുറത്തും രക്ഷകനായ ഹാരി ഗ്രെഗ് ഇനി ജ്വലിക്കുന്ന ഓര്‍മ

Published

|

Last Updated

ലണ്ടന്‍ |  ഒരുകാലത്ത് യൂറോപ്പില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റിയിരുന്ന മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെയും നോര്‍ത്തേണ്‍ അയര്‍ലന്‍ഡിന്റേയും ഇതിഹാസ ഗോള്‍കീപ്പര്‍ ഹാരി ഗ്രെഗ് (88) അന്തരിച്ചു. ഗോള്‍വലക്ക് മുമ്പിലെ മാസ്മരിക പ്രകടനത്തിനൊപ്പം ജീവിത യാത്രയില്‍ നടത്തിയ ഒരു രക്ഷാ പ്രവര്‍ത്തനവും ഹാരി ഗ്രെഗ് എന്ന മനുഷ്യനെ ലോകത്തിന്റെ ഹീറോയാക്കി. 1954ലെ ഫെബ്രബവരി ആറിന് മ്യൂണികിലുണ്ടായ ഒരു വിമാനാമപകടമാണ് അദ്ദേഹത്തിന്റെ മനുഷ്യത്വം ലോകത്തെ വിളിച്ച് അറിയിച്ചത്.

തകര്‍ന്നു വീണ വിമാനത്തിലെ യാത്രക്കാരനായിരുന്നു ഹാരി ഗ്രെഗും. നിലത്തു വീണ വിമാനത്തില്‍ നിന്നും ഒരുവിധം രക്ഷപ്പെട്ട് പുറത്തിറങ്ങിയ അദ്ദേഹം കണ്ടത് ചിലര്‍ ഗുരുതര പരുക്കിനാല്‍ വിമാനത്തില്‍ നിന്ന് നിലവിളിക്കുന്നതും മറ്റ് ചിലര്‍ രക്ഷപ്പെട്ട് ഓടുന്നതുമായിരുന്നു. വിമാനത്തിനുള്ളിലെ നിലവിളി ശ്രദ്ധയില്‍പ്പെട്ട ഹാരി ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചവരെ വിലക്കി. എന്നാല്‍ ആരും കൂട്ടാക്കിയില്ല. ഇതിനിടെ ഒരു കുഞ്ഞിന്റെ കരച്ചില്‍ അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെട്ടു. ഉടന്‍ തന്നെ വിമാനത്തിനുള്ളിലേക്ക് ഇഴഞ്ഞ് കയറി ചെന്ന ഹാരി തകരും മുമ്പ് തന്റെ തൊട്ടു മുന്നിലെ സീറ്റില്‍ ഇരുന്ന പിഞ്ചുകുഞ്ഞിനെ പുറത്തെത്തിച്ചു. തുടര്‍ന്ന് ഒന്നിന് പുറകെ ഒന്നായി പത്തോളം പേരെ അദ്ദേഹം വിമാനത്തിനുള്ളില്‍ നിന്നും ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവന്നു. ഏറെ പ്രശംസ പിടിച്ചുപറ്റിയ ഈ രക്ഷാപ്രവര്‍ത്തനം അക്കാലത്ത് വലിയ വാര്‍ത്തയായിരുന്നു.

1954 മുതല്‍ 1963 വരെ നോര്‍ത്തേണ്‍ അയണ്‍ലന്‍ഡിനായി ഗോള്‍ വലകാത്ത ഹാരി ഗ്രെഗ് 1957ലാണ് മാഞ്ചസ്റ്റര്‍ യുനൈറ്റഡിലെത്തിയത്. 23500 പൗണ്ട് പ്രതിഫത്തിലായിരുന്നു യുനൈറ്റഡ് കരാര്‍ ഉറപ്പിച്ചത്. അക്കാലത്ത് ഒരു ഗോളിക്ക് ലഭിക്കുന്ന വലിയ കരാര്‍ തുകയായിരുന്നു ഇത്.