Connect with us

Kerala

ഒരു തോക്കും നഷ്ടപ്പെട്ടിട്ടില്ല; എല്ലാം എസ് എ പി ക്യാമ്പില്‍ സുരക്ഷിതം: തച്ചങ്കരി

Published

|

Last Updated

തിരുവനന്തപുരം |  പോലീസിന്റെ കൈയിലുള്ള 606 ഓട്ടോമാറ്റിക് റൈഫിളുകളില്‍ 25 എണ്ണം നഷ്ടപ്പെട്ടെന്ന സി എ ജി റിപ്പോര്‍ട്ടിനെ പൂര്‍മാണമായും തള്ളി ക്രൈംബ്രാഞ്ച് എ ഡി ജി പി ടോമിന്‍ ജെ തച്ചങ്കരി. എസ് എ പി ക്യാമ്പില്‍ നിന്ന് തോക്കുകളൊന്നും നഷ്ടപ്പെട്ടിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. 647 തോക്കുകളും ക്യാമ്പിലുണ്ട്. 14 എണ്ണം മണിപ്പൂര്‍ ബറ്റാലിയന്റെ കൈവശമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ക്രൈംബ്രാഞ്ച് നടത്തിയ പരിശോധനയിലാണ് തോക്കുകളെല്ലാം അവിടെ തന്നെയുണ്ടെന്ന് വ്യക്തമായത്. സീരിയല്‍ നമ്പര്‍ അനുസരിച്ചായിരുന്നു പരിശോധന നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.

 

Latest