Connect with us

Kerala

ഡിജിപിക്കുള്ള ഫണ്ട് രണ്ട് കോടിയില്‍നിന്നും അഞ്ച് കോടിയാക്കി ഉയര്‍ത്തി

Published

|

Last Updated

തിരുവനന്തപുരം |പോലീസ് വകുപ്പിനെതിരെ സിഎജിയുടെ ഗുരുതരമായ ആരോപണങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ ഡിജിപിക്ക് ചെലവഴിക്കാവുന്ന ഫണ്ട് രണ്ട് കോടിയില്‍ നിന്നും അഞ്ച് കോടിയാക്കി സര്‍ക്കാര്‍ ഉത്തരവിറക്കി. പോലീസ് നവീകരണത്തിന് കീഴിലെ പദ്ധതി ചെലവുകള്‍ക്കാണ് തുകയെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു.

ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ ആവര്‍ത്തിച്ചുള്ള രേഖാമുലമുള്ള ആവശ്യത്തെത്തുടര്‍ന്നാണിത്. പോലീസ് നവീകരണ ഫണ്ടിലെ ധൂര്‍ത്തും അഴിമതിയും വിവാദമായി മാറിയതിനിടെയാണ് ആഭ്യന്തര വകുപ്പിന്റെ പുതിയ ഉത്തരവ് പുറത്തുവന്നിരിക്കുന്നത്.സിഎജി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ഉണ്ടാവുന്നതിന് രണ്ടാഴ്ച മുന്‍പാണ് ഉത്തരവ് ഇറങ്ങിയത്.

2013ല്‍ ഒരു കോടി രൂപയായിരുന്ന ഫണ്ട് 2015ലാണ് രണ്ട് കോടി രൂപയായി ഉയര്‍ത്തിയത്. പിന്നാലെയാണ് 2020ല്‍ ഈ തുക കുത്തനെ ഉയര്‍ത്തിക്കൊണ്ടുളള ഉത്തരവും പുറത്തുവന്നിരിക്കുന്നത്.

---- facebook comment plugin here -----

Latest