Connect with us

Kerala

ഭക്ഷണ മെനുവില്‍നിന്നും ബീഫ് ഒഴിവാക്കിയ സംഭവത്തില്‍ വിശദീകരണവുമായി സംസ്ഥാന പോലീസ്

Published

|

Last Updated

തിരുവനന്തപുരം | പുതുതായി പരിശീലനം ആരംഭിക്കുന്ന പോലീസ് ബാച്ചിന്റെ ഭക്ഷണ മെനുവില്‍നിന്നും ബീഫ് ഒഴിവാക്കിയതില്‍ വിശദീകരണവുമായി സംസ്ഥാന പോലീസ്. അതതു പ്രദേശങ്ങളില്‍ ലഭ്യമായ ഭക്ഷണവസ്തുക്കള്‍ ഉള്‍്‌പ്പെടുത്തിയാണ് മെനു തയ്യാറാക്കിയിരിക്കുന്നതെന്ന് സംസ്ഥാന പോലീസ് പുറത്തിറക്കിയ വാര്‍ത്ത കുറിപ്പില്‍ പറയുന്നു. ആവശ്യമായ ഊര്‍ജം കൃത്യമായി ഭക്ഷണത്തിലൂടെ ലഭിക്കണമെന്നാണ് നിര്‍ദേശിച്ചിരുന്നതെന്നും വാര്‍ത്ത കുറിപ്പിലുണ്ട്.

. കേരള പൊലീസില്‍ പുതുതായി പരിശീലനം നടത്തുന്നവര്‍ക്കായി ഇറക്കിയ ഭക്ഷണ മെനുവില്‍ ബീഫ് ഒഴിവാക്കിയത് . പോലീസ് അക്കാദമി എഡിജിപിയുടെ ഉത്തരവ് വിവാദമായിരുന്നു. ഇതിന് പിറകെയാണ് സംസ്ഥാന പോലീസ് വിശദീകരണവുമായി രംഗത്തെത്തിയത്. വിദഗ്ധര്‍ നല്‍കിയ മെനുവാണ് ഉത്തരവായി ഇറക്കിയതെന്നും ബീഫിന് നിരോധനം ഇല്ലെന്നും ട്രെയിനിംഗ് എഡിജിപിയുടെ വിശദീകരിച്ചിരുന്നു

Latest