Connect with us

Kerala

യൂത്ത്‌ ലീഗ് സമരത്തിനെതിരെ തീവ്ര വിദ്വേഷ പരാമര്‍ശവുമായി കെ സുരേന്ദ്രന്‍

Published

|

Last Updated

കോഴിക്കോട് |  പൗരത്വ നിയമത്തിനെതിരെ ഡല്‍ഹി ശഹീന്‍ബാഗ് മാതൃകയില്‍ കോഴിക്കോട് കടപ്പുറത്ത് യൂത്ത് ലീഗ് നടത്തുന്ന അനിശ്ചിതകാല സമരത്തിനെതിരെ വിദ്വേഷ പരാമര്‍ശവുമായി ബി ജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. കോഴിക്കോട് കടപ്പുറത്ത് കഴിഞ്ഞ കുറച്ച് ദിവസമായി ശഹീന്‍ബാഗ് എന്നൊക്കെ പറഞ്ഞ് വിഷലിപ്തമായ സമരം നടത്തുകയാണ്. തീവ്രവാദികളും രാജ്യദ്രോഹികളുമാണ് സമരത്തിന് പിന്നിലെന്നും സുരേന്ദ്രന്‍. ബി ജെ പി സംസ്ഥാന അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട ശേഷം കോഴിക്കോട് പാര്‍ട്ടി പ്രവര്‍ത്തകര്‍ നല്‍കിയ സ്വീകരണത്തിലാണ് സുരേന്ദ്രന്റെ തീവ്രവാദ പരാമര്‍ശം.

താന്‍ കോര്‍പറേഷനില്‍ അന്വേഷിച്ചപ്പോള്‍ കോഴിക്കോട് കടപ്പുറത്ത് പന്തല്‍ കെട്ടാനോ, സമരം നടത്താനോ ഒരു അനുമതിയും നല്‍കിയിട്ടില്ലാന്നാണ് അറിഞ്ഞത്. അവിടെ എന്താണ് നടക്കുന്നതെന്ന് പോലീസ് അന്വേഷിക്കണം. അവിടെ തീവ്രവാദികള്‍ അഴിഞ്ഞാടുകയാണ്. കോര്‍പറേഷനോ പോലീസ് ഉദ്യോഗസ്ഥരോ അവിടെ എന്താണ് നടക്കുന്നതെന്ന് പോയി അന്വേഷിക്കാനുള്ള മര്യാദ കാണിക്കണം. മുസ്‌ലിങ്ങളെയും ഹിന്ദുക്കളെയും തമ്മിലടിപ്പിക്കാന്‍ വര്‍ഗീയതയും തീവ്രവാദവും ഈ നാട്ടില്‍ വളര്‍ത്താന്‍ ശ്രമിക്കുന്ന ഈ രാജ്യദ്രോഹികളെ എന്താണ് നിലക്ക് നിര്‍ത്താന്‍ മുഖ്യമന്ത്രി ശ്രമിക്കാത്തതെന്നും സുരേന്ദ്രന്‍ പറഞ്ഞു.