Connect with us

Gulf

വാണിജ്യ -നിക്ഷേപ രംഗത്തെ പ്രോത്സാഹനം; സഊദിയും ജിബൂട്ടിയും തമ്മില്‍ കരാറുകളില്‍ ഒപ്പുവച്ചു

Published

|

Last Updated

റിയാദ് | വാണിജ്യ-നിക്ഷേപ വിനിമയ രംഗം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സഊദിയും ജിബൂട്ടിയും തമ്മില്‍ പുതിയ സഹകരണ കരാറില്‍ ഒപ്പുവച്ചു. സഊദി വാണിജ്യ-നിക്ഷേപ മന്ത്രിയും ജനറല്‍ അതോറിറ്റി ഫോര്‍ ഫോറിന്‍ ട്രേഡ് ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാനായ ഡോ: മാജിദ് ബിന്‍ അബ്ദുല്ല അല്‍-ഖസാബിയും ജിബൂട്ടി റിപ്പബ്ലിക്കന്‍ വാണിജ്യ മന്ത്രി ഹസ്സനുമാണ് കരാറില്‍ ഒപ്പുവച്ചത്. ചരക്കുകളുടെയും സേവനങ്ങളുടെയും വ്യാപാരം കൂടുതല്‍ വര്‍ധിപ്പിക്കാനും നിക്ഷേപങ്ങള്‍ക്ക് കൂടുതല്‍ നല്ല അന്തരീക്ഷം സൃഷ്ടിക്കാനും ഈ മേഖലയിലെ അറിവുകള്‍ പരസ്പരം കൈമാറാനും കൂടുതല്‍ നിക്ഷേപകരെ ആകര്‍ഷിക്കാനും വിപണന ഗവേഷണത്തിനും പുതിയ കരാര്‍ വഴി സാധിക്കും.

വാണിജ്യ, നിക്ഷേപ പ്രവര്‍ത്തനങ്ങള്‍ വികസിപ്പിക്കുക, അന്തര്‍-വാണിജ്യ എക്‌സിബിഷനുകള്‍ സംഘടിപ്പിക്കുക, ചരക്കുകളുടെയും സേവനങ്ങളുടെയും വിപണനം കൂടുതല്‍ കാര്യക്ഷമമാക്കുക തുടങ്ങിയ മേഖലകളില്‍ പുതിയ ഫോറങ്ങള്‍, സെമിനാറുകള്‍, വര്‍ക് ഷോപ്പുകള്‍ എന്നിവ സംഘടിപ്പിക്കും. ചടങ്ങില്‍ ആഫ്രിക്കന്‍ കാര്യ സഹമന്ത്രി അഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് ഖത്താന്‍, ജനറല്‍ ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റി ഗവര്‍ണര്‍ എന്‍ജിനീയര്‍ ഇബ്‌റാഹിം ബിന്‍ അബ്ദുല്‍ റഹ്മാന്‍ അല്‍ ഒമര്‍, സഊദി ചേംബേഴ്സ് കൗണ്‍സില്‍ ചെയര്‍മാന്‍ ശ്രീ. അബ്ദുല്‍ റഹ്മാന്‍ ബിന്‍ അഹമ്മദ് അല്‍ ഹര്‍ബി, ജിബൂട്ടി പ്രതിനിധി സംഘം പങ്കെടുത്തു.

Latest