Connect with us

Gulf

ദുബ തുറമുഖത്തെത്തിയ കപ്പലുകളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധന

Published

|

Last Updated

തബൂക്ക് | 2020 ജനുവരി മുതല്‍ ഇതുവരെയുള്ള കാലയളവില്‍ 155 വാണിജ്യ കപ്പലുകള്‍ ദുബ തുറമുഖത്തെത്തിയതായി സഊദി വാര്‍ത്താ ഏജന്‍സി അറിയിച്ചു. തുറമുഖം വഴി 241,548 ടണ്‍ ചരക്കുകളും 18000 യാത്രക്കാരും 8344 വാഹനങ്ങളുമെത്തി. ചരക്ക് നീക്കം വേഗതയിലാക്കാന്‍ തുറമുഖ വകുപ്പ് ആധുനിക രീതിയിലുള്ള ഉപകരണങ്ങളാണ് സജ്ജീകരിച്ചിട്ടുള്ളത്. തുറമുഖത്ത് പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഏജന്‍സികളുമായും ഷിപ്പിംഗ് ഏജന്റുമാരുമായും ഏകോപിപ്പിച്ച് മികച്ച സേവനങ്ങളാണ് നല്‍കുന്നത്.

ദുബ തുറമുഖം രാജ്യത്തിന്റെ വടക്കുപടിഞ്ഞാറന്‍ മേഖലയിലേക്കുള്ള പ്രവേശന കവാടവും സഊദിയിലെ തുറമുഖങ്ങള്‍ക്കിടയിലുള്ള യാത്രക്കാരുടെ എണ്ണത്തില്‍ ഏറ്റവും വലിയ സ്റ്റേഷനുമാണ് . രാജ്യത്തിന്റെ ഭൂമിശാസ്ത്രപരമായ സ്ഥാനവും സമുദ്ര നാവിഗേഷന്റെ ഏറ്റവും പ്രധാനപ്പെട്ട “സൂയസ് കനാലിന്” 257 നോട്ടിക്കല്‍ മൈല്‍ ദൂരവുമാണ് തുറമുഖത്തിനുള്ളത്. കൂടാതെ മെഡിറ്ററേനിയന്‍ മേഖലയിലെ തുറമുഖങ്ങളോട് ഏറ്റവും അടുത്തുള്ള തുറമുഖമായതിനാല്‍ അമേരിക്ക, യൂറോപ്പ്, അന്താരാഷ്ട്ര കപ്പല്‍ പാതയില്‍ സൂയസ് കനാല്‍, ബാബ് അല്‍-മന്ദാബ് എന്നിവയുടെ സാന്നിധ്യവും തുറമുഖത്തിന്റെ പ്രത്യേകതയാണ് .

Latest