Connect with us

Kerala

പോലീസിനെ നിയന്ത്രിക്കുന്നത് കൊള്ളസംഘം; അഴിമതിക്ക് സര്‍ക്കാര്‍ കൂട്ടുനില്‍ക്കുന്നു- ചെന്നിത്തല

Published

|

Last Updated

തിരുവനന്തപുരം |  കേരള പോലീസില്‍ നടക്കുന്നത് വലിയ അഴിമതികളാണെന്നും ഒരു കൊള്ള സംഘമാണ് സംസ്ഥാന പോലീസിനെ നിയന്ത്രിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അഴിമതിക്ക് സര്‍ക്കാര്‍ കൂട്ടുനില്‍ക്കുകയാണ്. നിയമലംഘനങ്ങള്‍ നിരന്തരം നടത്താന്‍ ഡി ജി പിയെ എന്തിനാണ് മുഖ്യമന്ത്രി അനുവദിക്കുന്നത്. മുഖ്യമന്ത്രിയുടെ അറിവോടെയാണ് എല്ലാ അഴിമതികളും നടക്കുന്നതെന്നാണ് മനസിലാക്കേണ്ടതെന്നും ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.

കേന്ദ്ര ഫണ്ടടക്കം വിനിയോഗിക്കുന്നത് ചട്ടങ്ങള്‍ പാലിക്കാതെയാണ്. ഡി ജി പി പര്‍ച്ചേസുകള്‍ നടത്തുന്നത് നടപടിക്രമം നോക്കാതെ. പോലീസ് മോഡണൈസേഷന്‍ ഫണ്ട് വകമാറ്റി വാഹനങ്ങള്‍ വാങ്ങി. ചീഫ് സെക്രട്ടറിയും നിയമം ലംഘിച്ചു.പോലീസിന്റെ വാഹനത്തില്‍ ചീഫ് സെക്രട്ടറി സഞ്ചരിക്കുന്നത് എങ്ങനെയാണ്. ചീഫ് സെക്രട്ടറിയും ഉള്‍പ്പെടുന്ന കൂട്ടുകച്ചവടമാണ് നടന്നത്.

ഉണ്ടായും തോക്കും കാണാതായത് വെറും അഴിമതി മാത്രമല്ല, സുരക്ഷയെ തന്നെ ബാധിക്കുന്നതാണ്. ഇതിലെ അഴിമതി പരിശോധിച്ചാല്‍ ഡി ജി പിക്ക് മാത്രം കാര്യങ്ങള്‍ ചെയ്യാന്‍ കഴിയില്ലെന്ന് വ്യക്തമാകും. വെടിയുണ്ടകള്‍ നഷ്ടപ്പെട്ടതിലെ ഗൗരവം കുറക്കാനാണ് യു ഡി എഫ് കാലത്തെ അഴിമതി എന്ന് സര്‍ക്കാര്‍ ആരോപിക്കുന്നത്. യു ഡി എഫിനെതിരെ സര്‍ക്കാര്‍ വ്യാജ പ്രചാരണം നടക്കുകയാണ്. ശക്തമായ ഒരു അന്വേഷണത്തിന് മുഖ്യമന്ത്രി തയ്യാറാകണമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

 

 

---- facebook comment plugin here -----

Latest