Connect with us

First Gear

പുതിയ സ്‌പ്ലെൻഡർ പ്ലസ് വിപണിയിൽ

Published

|

Last Updated

മുംബൈ | ഇന്ത്യയിലെ ഏറ്റവും വലിയ ഇരുചക്ര വാഹന നിർമാതാക്കളായ ഹീറോ മോട്ടോകോർപ്പിന്റെ സ്‌പ്ലെൻഡർ പ്ലസ് ബൈക്കും ഡെസ്റ്റിനി 125, മാസ്‌ട്രോ എഡ്ജ് 125 സ്‌കൂട്ടറുകളും വിപണിയിൽ. ഏപ്രിൽ ഒന്നിന് നിലവിൽ വരുന്ന ബി എസ് 6 മലിനീകരണ നീയന്ത്ര മാനദണ്ഡങ്ങൾ അനുസരിച്ചാണ് പുതിയമോഡൽ വിപണിയിലെത്തുന്നത്. പരിഷ്‌കരിച്ച സ്‌പ്ലെൻഡർ പ്ലസിന് 59,600 രൂപയും, ഡെസ്റ്റിനി 125ന് 64,310 രൂപയും, മാസ്‌ട്രോ എഡ്ജ് 125ന് 67,950 രൂപയുമാണ് എക്‌സ്‌ഷോറൂം വില.

100 സിസി, കാർബ്യൂറേറ്റഡ് എൻജിന് പകരം ഹീറോയുടെ ‘എക്‌സ്സെൻസ് ടെക്‌നോളജി’ ഉപയോഗിച്ച് ഫ്യുവൽ ഇൻജെക്‌ഷൻ കൂട്ടിച്ചേർത്താണ് സ്‌പ്ലെൻഡർ പ്ലസിന്റെ എൻജിൻ ഹീറോ പരിഷ്‌കരിച്ചത്.

ഇതുവരെ വിപണിയിലുണ്ടായിരുന്ന സ്‌പ്ലെൻഡർ+നേക്കാൾ പവർ 1.3 ബിഎച്ച്പി കുറവാണ് പുത്തൻ എൻജിൻ. നാല് സ്പീഡ് ഗിയർബോക്‌സ് മാറ്റമില്ലാതെ തുടരുന്നു.

Latest