Connect with us

Kerala

അനധികൃത സ്വത്ത് സമ്പാദനം: മുന്‍ മന്ത്രി വി എസ് ശിവകുമാറിനെതിരെ അന്വേഷണത്തിന് അനുമതി

Published

|

Last Updated

തിരുവനന്തപുരം | അനധികൃത സ്വത്ത് സമ്പാദന കേസില്‍ മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ വിഎസ് ശിവകുമാറിനെതിരെ അന്വേഷണത്തിന് അനുമതി. ആഭ്യന്തര സെക്രട്ടറി ഇത് സംബന്ധിച്ച അന്വേഷണത്തിന് ഉത്തരവിറക്കി.

ഇക്കാര്യത്തില്‍ ഗവര്‍ണറുടെ അനുമതി സര്‍ക്കാറിന് നേരത്തെ ലഭിച്ചിരുന്നു. ഇതിന്റെ അടിസ്താനത്തില്‍ വി എസ് ശിവകുമാറിനെതിരെ വിജിലന്‍സ് കേസെടുത്ത് അന്വേഷണം നടത്തും. പാലാരിവട്ടം പാലം അഴിമതിയുമായി ബന്ധപ്പെട്ട് വി കെ ഇബ്രാഹിംകുഞ്ഞിനെ ഇന്ന് വിജിലന്‍സ് ഓഫീസില്‍ വിളിച്ച് വരുത്തി ചോദ്യം ചെയ്തിരുന്നു. ഇതിന് പിറകെയാണ് യുഡിഎഫ് കാലത്തെ മറ്റൊരു മന്ത്രിയായ വി എസ് ശിവകുമാറിനെതിരെയും അന്വേഷണം വരുന്നത്. അതേ സമയം വി എസ് ശിവകുമാറിനെതിരായ കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരിച്ചു.