Connect with us

Kerala

ടോമിന്‍ തച്ചങ്കരിയുടെ നേതൃത്വത്തിലുള്ള സംഘം പരിശോധിക്കും; 606 തോക്കുകളും തിങ്കളാഴ്ച ഹാജരാക്കണം

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാന പോലീസിന്റെ ആയുധ ശേഖരത്തില്‍നിന്നും തോക്കുകളും തിരകളും കാണാതായെന്ന സിഎജി റിപ്പോര്‍ട്ടില്‍ വിശദമായ അന്വേഷണം നടത്താന്‍ തീരുമാനം. ഇതിന്റെ ഭാഗമായി തോക്കുകള്‍ തിങ്കളാഴ്ച ക്രൈംബ്രാഞ്ച് പരിശോധിക്കും.

ടോമിന്‍ തച്ചങ്കരിയുടെ നേതൃത്തില്‍ ക്രൈംബ്രാഞ്ച് സംഘമാണ് പരിശോധന നടത്തുക. പോലീസിന്റെ കയ്യിലുള്ള 606 ഓട്ടോമാറ്റിക് റൈഫിളുകളും എസ്എപി ക്യാമ്പില്‍ ഹാജരാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.ഇവ സീരിയല്‍ നമ്പര്‍ അനുസരിച്ച് തിങ്കളാഴ്ച പരിശോധന നടത്താനാണ് തീരുമാനം.

പൊലീസിന്റെ കയ്യിലുള്ള 606 ഓട്ടോമാറ്റിക് റൈഫിളുകളില്‍ 25 റൈഫിളുകള്‍ നഷ്ടമായെന്നാണ് സിഎജി കണ്ടെത്തല്‍