Connect with us

Kerala

കോട്ടയത്ത് ട്രാക്ടര്‍ മറിഞ്ഞ് ഡ്രൈവറും സഹായിയും മരിച്ചു

Published

|

Last Updated

കോട്ടയം |കോട്ടയത്തു പാടം കൃഷിയോഗ്യമാക്കുന്നതിനിടെ ട്രാക്ടര്‍ തല കീഴായി മറിഞ്ഞു രണ്ട് പേര്‍ മരിച്ചു. ഡ്രൈവര്‍ അയ്മനം പുത്തന്‍തോട് സ്വദേശി മോനി (45), സഹായിയായി ട്രാക്ടറിലുണ്ടായിരുന്ന ആര്‍പ്പൂക്കര, നീലിമംഗലം സ്വദേശി മണിക്കുട്ടന്‍ (43) എന്നിവരാണു മരിച്ചത്.

വെള്ളിയാഴ്ച വൈകിട്ട് ഏഴിന് പനച്ചിക്കാട്, ചാന്നാനിക്കാട് വീപ്പനടി പാടത്താണ് അപകടം നടന്നത്. പണി അവസാനിപ്പിച്ചു തിരികെ പോരുന്നതിനിടയില്‍ പിന്‍ഭാഗത്തു ഘടിപ്പിച്ചിരിക്കുന്ന ഇരുമ്പ് ചക്രം പുല്‍ക്കൂനയില്‍ ഉടക്കി ട്രാക്ടര്‍ തലകീഴായി മറിയുകയായിരുന്നു. ട്രാക്ടറിനടിയില്‍ പെട്ട് വെള്ളത്തില്‍ മുങ്ങിപോയ ഇരുവരേയും സമീപത്തുണ്ടായിരുന്നവര്‍ രക്ഷപെടുത്തുവാന്‍ ശ്രമിച്ചെങ്കിലും ശ്രമം വിഫലമായി.

പിന്നീടു കുറച്ചകലെയായിരുന്ന മറ്റു ട്രാക്ടറുകള്‍ കൊണ്ടുവന്നു മറിഞ്ഞുകിടന്ന ട്രാക്ടര്‍ വടം കെട്ടി ഉയര്‍ത്തിയാണ് ഇരുവരേയും വെള്ളത്തിനടിയില്‍നിന്നു പുറത്തെടുത്തത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു

---- facebook comment plugin here -----

Latest