Connect with us

Kerala

കണ്ണൂരില്‍ മുസ്ലിം സംഘടനകളുടെ ഭരണഘടനാ സംരക്ഷണ മാര്‍ച്ച് പട്ടാളം തടഞ്ഞു

Published

|

Last Updated

കണ്ണൂര്‍ |കണ്ണൂരില്‍ വിവിധ മുസ്‌ലിം സംഘടനകളുടെ നേതൃത്വത്തില്‍ നടന്ന ഭരണഘടനാ സംരക്ഷണ മാര്‍ച്ച് പട്ടാളം തടഞ്ഞു. മാര്‍ച്ച് തുടങ്ങുന്നതിനായി നിശ്ചയിച്ചിരുന്ന കണ്ണൂര്‍ സെന്റ് മൈക്കിള്‍സ് സ്‌കൂളിന് പരിസരത്തുള്ള മൈതാനം ഡിഫന്‍സ് സെക്യുരിറ്റി കോര്‍പ്‌സിന്റേതാണെന്ന് ചൂണ്ടിക്കാട്ടിയാണ് പട്ടാളം മാര്‍ച്ച് തടഞ്ഞത്. ഈ സ്ഥലം കേന്ദ്രീകരിച്ച് പ്രകടനം നടത്തരുതെന്ന് പട്ടാളം പ്രകടനക്കാരെ അറിയിക്കുകയായിരുന്നു.

സായുധ പട്ടാളക്കാര്‍ സ്ഥലത്ത് അണിനിരന്നാണ് പ്രകടനക്കാരെ തിരിച്ചയച്ചത്. തുടര്‍ന്ന് പ്രകടനം ആരംഭിക്കാനുള്ള സ്ഥലം കണ്ണൂര്‍ ജില്ലാ ആശുപത്രി പരിസരത്തേക്ക് മാറ്റുകയായിരുന്നു.

നേരത്തെയും പലപ്പോഴും ഈ സ്ഥലത്ത് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് തടയുകയും അന്യര്‍ക്ക് പ്രവേശനമില്ലെന്ന് പട്ടാളം ബോര്‍ഡ് വെക്കുകയും ചെയ്തിരുന്നു.

എന്നാല്‍ ഇത്തരം നടപടികള്‍ കര്‍ശനമായി നടപ്പാക്കിയിരുന്നില്ല. എന്നാല്‍ വെള്ളിയാഴ്ച വിവിധ മുസ്ലിം സംഘടനകളുടെ നേതൃത്വത്തില്‍ ആയിരങ്ങളാണ് മാര്‍ച്ചിനായി എത്തിയത്. തുടര്‍ന്നാണ് പട്ടാളം കര്‍ശനവിലക്കുമായി എത്തുകയായിരുന്നു.

Latest