Connect with us

Gulf

മര്‍കസ് സമ്മേളനം: ഖത്തീഫ് സെന്‍ട്രല്‍തല പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി

Published

|

Last Updated

ദമാം | ജാമിഅ മര്‍കസ് നാല്‍പത്തിമൂന്നാം വാര്‍ഷിക പത്തൊന്പതാം സനദ് ദാന മഹാ സമ്മേളനത്തോടനു ബന്ധിച്ച് സമ്മേളന പ്രചാരണ പ്രവര്‍ത്തന്നങ്ങള്‍ക്ക് ഖത്തീഫ് സെന്‍ട്രലില്‍ തുടക്കമായി .ഐ.സി.എഫ് , ആര്‍.എസ്.സി, മര്‍ക്കസ് സെന്‍ട്രല്‍ കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പ്രചാരണ പരിപാടിയുടെ ഉത്ഘാടന സമ്മേളനം സുബൈര്‍ സഅദിയുടെ അദ്ദ്യക്ഷതയില്‍ ഐ.സി.എഫ് ഈസ്റ്റേണ്‍ പ്രാവിന്‍സ് അഡ്മിന്‍ സെക്രട്ടറി നാസര്‍ മസ്താന്‍ മുക്ക് ഉദ്ഘാടനം ചെയ്തു.

മര്‍കസിന്റെവിദ്യാഭ്യാസ വിപ്ലവം ലോകത്തിന് തന്നെ മാതൃകയാണെന്നും, ആധുനിക സമൂഹത്തോട് സംവഴിക്കാന്‍ കഴിയുന്ന പുതു തലമുറയെ ലോകത്തിന് മുന്‍പില്‍ സമര്‍പ്പിക്കുന്നത് സമൂഹത്തിന് തന്നെ മാതൃകയാണെന്നും മുഖ്യപ്രഭാഷണം നടത്തിയ മര്‍കസ് സഊദി നാഷണല്‍ ഓര്‍ഗനൈസര്‍ അഷ്‌റഫ് സഖാഫി മായനാട് പറഞ്ഞു

ആര്‍ .എസ് .സി. ജി.സി തലങ്ങളില്‍ നടത്തിയ ബുക്ക് ടെസ്റ്റില്‍ സ്റ്റുഡന്‍സ് (സീനിയര്‍) വിഭാഗത്തില്‍ ഒന്നാം സ്ഥാനം േനടിയ ഖത്തീഫ് സെക്ടറിലെ നിദാ ഫാത്വിമ ബീഗത്തിത്തിനുള്ള മൊമെന്റോ ഡോ. ഷമീര്‍ ഹുസൈന്‍ ( ബദര്‍ അല്‍ ജസീറ ക്ലിനിക്ക്) വിതരണം ചെയ്തു

മുഹമ്മദ് റഫീഖ് ചെമ്പോത്തറ, ശുഹൈബ് അമാനി കണ്ണൂര്‍ എന്നിവര്‍ ആശംസകള്‍ പറഞ്ഞു.അബ്ദുല്‍ വഹാബ് മുസ്ല്യാര്‍, സിദ്ദീഖ് കണ്ണൂര്‍, അബ്ദുല്‍ റസാഖ്, യൂനുസ് കണ്ണൂര്‍, മുസ്തഫ, നാസര്‍ കൊടുവള്ളി , റാശിദ്എ ബദര്‍ ക്ലിനിക്ക് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി

സെന്‍ട്രല്‍ പ്രസിഡണ്ട് ദാകിര്‍ ഹുസൈന്‍ സഖാഫി സ്വാഗതവും, ഉബൈദ് നന്ദിയും പറഞ്ഞു

---- facebook comment plugin here -----

Latest