Connect with us

First Gear

60 ലക്ഷത്തിന്റെ സ്‌പോർട്‌സ് കാറുമായി ലാൻഡ് റോവർ

Published

|

Last Updated

ന്യൂഡൽഹി | 60 ലക്ഷത്തിന്റെ സ്‌പോർട്‌സ് കാറുമായി ബ്രിട്ടീഷ് ആഡംബര യൂട്ടിലിറ്റി വാഹന നിർമാതാക്കളായ ലാൻഡ് റോവർ. ഡിസ്‌കവറി സ്‌പോർട്ട് എസ് യു വിയുടെ പരിഷ്‌കരിച്ച പതിപ്പാണ് അവതരിപ്പിച്ചത്. എസ് വാരിയന്റ്, ആർ ഡൈനാമിക് എസ് ഇ ട്രിം എന്നിങ്ങനെ രണ്ട് മോഡലുകളിലാണ് പുതിയ കാറുകൾ വിൽപ്പനക്കെത്തിയിരിക്കുന്നത്.

എസ് വാരിയന്റിന് 57.06 ലക്ഷവും ആർ ഡൈനാമിക് എസ് ഇ ട്രിമിന് 60.89 ലക്ഷവുമാണ് വില. പെട്രോൾ മോഡലുകളുടെ വില പ്രഖ്യാപിച്ചിട്ടില്ല. കഴിഞ്ഞ മാസം ഇന്ത്യയിൽ വിൽപ്പനക്കെത്തിയ റേഞ്ച് റോവർ ഇവോക്ക് അടിസ്ഥാനപ്പെടുത്തിയ പ്രീമിയം ട്രാൻസ്‌വേർസ് ആർക്കിടെക്ചർ പ്ലാറ്റ്‌ഫോം ആണ് പുതിയ ഡിസ്‌കവറി സ്‌പോർട്ടിലേയും പ്രധാന മാറ്റം.

---- facebook comment plugin here -----