അക്ബര്‍ കക്കട്ടില്‍ അവാര്‍ഡ് സാറ ജോസഫിന്

Posted on: February 14, 2020 11:58 am | Last updated: February 14, 2020 at 11:58 am

കോഴിക്കോട് | അക്ബര്‍ കക്കട്ടില്‍ ട്രസ്റ്റിന്റെ 2020 ലെ അവാര്‍ഡ് സാറ ജോസഫിന്. ബുധിനി എന്ന നോവലിനാണ് അവാര്‍ഡ്. 50,000 രൂപയും പോള്‍ കല്ലാനോട് രൂപകല്‍പന ചെയ്ത ശില്‍പവുമാണ് പുരസ്‌കാരമായി ലഭിക്കുക.
ഡോ. എം എം ബഷീര്‍, കെ സച്ചിദാനന്ദന്‍, മുണ്ടൂര്‍ സേതുമാധവന്‍ എന്നിവരടങ്ങുന്ന സമിതിയാണ് അവാര്‍ഡിന് അര്‍ഹമായ കൃതി തിരഞ്ഞെടുത്തത്.

ഫെബ്രുവരി 17 ന് വൈകീട്ട് നാലിന് കോഴിക്കോട് ടൗണ്‍ഹാളില്‍ നടക്കുന്ന അക്ബര്‍ കക്കട്ടില്‍ അനുസ്മരണ സമ്മേളനത്തില്‍ യു എ ഖാദര്‍ അവാര്‍ഡ് സമ്മാനിക്കും.