Connect with us

International

ട്രംപിന് തിരിച്ചടി; ഇറാനെതിരായ യുദ്ധ അധികാരങ്ങള്‍ വെട്ടിക്കുറക്കുന്ന പ്രമേയം സെനറ്റ് പാസാക്കി

Published

|

Last Updated

വാഷിങ്ടണ്‍ | ഇറാനെതിരായ ഡൊണാള്‍ഡ് ട്രംപിന്റെ യുദ്ധ അധികാരങ്ങള്‍ വെട്ടിക്കുറക്കുന്ന പ്രമേയം യു എസ് ഉപരിസഭയായ സെനറ്റ് പാസാക്കി. ട്രംപിന് കനത്ത തിരിച്ചടിയാണ് ഇത്. 45നെതിരെ 55 വോട്ടുകള്‍ക്കാണ് പ്രമേയം പാസായത്. സെനറ്റിലെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി അംഗങ്ങളായ ലാമര്‍ അലക്‌സാണ്ടര്‍, ടോഡ് യങ്, മൈക് ലീ, ലിസ മര്‍കോവിസ്‌കി, സൂസന്‍ കോളിന്‍സ്, റാന്‍ഡ് പോള്‍, ബില്‍ കാസിഡി, ജെറി മോറന്‍ എന്നിവരും പ്രമേയത്തെ അനുകൂലിച്ചു.

ഇറാനെതിരെ നിയമവിരുദ്ധ യുദ്ധം വിലക്കുന്ന പ്രമേയമാണ് പാസാക്കിയത്. നേരത്തെ, യു എസ് പ്രസിഡന്റിന്റെ സൈനികാധികാരങ്ങള്‍ വെട്ടിക്കുറക്കുന്ന പ്രമേയം ജനപ്രതിനിധി സഭയായ കോണ്‍ഗ്രസ് പാസാക്കിയിരുന്നു.

Latest