Connect with us

Kerala

ആയുധങ്ങള്‍ നഷ്ടപ്പെട്ടതായി ക്രൈംബ്രാഞ്ച് പരിശോധനയില്‍ കണ്ടെത്തിയില്ല: പോലീസ്

Published

|

Last Updated

തിരുവനന്തപുരം |  സി ഐ ജി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചത് പോലെ ആയുധങ്ങള്‍ നഷ്ടമായിട്ടില്ലെന്ന് പോലീസ്. ക്രൈംബ്രാഞ്ച് നടത്തിയ പരിശോധനയില്‍ ആയുധങ്ങളുടെ കുറവ് കണ്ടെത്തിയില്ലെന്നാണ് പോലീസ് വാര്‍ത്താക്കുറിപ്പില്‍ പറയുന്നത്. ആയുധങ്ങള്‍ വീണ്ടും പരിശോധിക്കുമെന്നും ഇതിനായി ബറ്റാലിയനുകളിലും എ ആര്‍ ക്യാമ്പുകളിലുമുള്ള ആയുധങ്ങള്‍ ഹാജരാക്കണമെന്നും എസ് എ പി കമാന്‍ഡിന് ക്രൈം ബ്രാഞ്ച് നിര്‍ദേശം നല്‍കി.സി എ ജി റിപ്പോര്‍ട്ടില്‍ കാണാനില്ലെന്ന് രേഖപ്പെടുത്തിയ ഓട്ടോ റൈഫിളുകള്‍ ആദ്യം ഹാജരാക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

അതിനിടെ കാണാതായി എന്നു പറയപ്പെടുന്ന ഉണ്ടകളിലെ ഈയം പോലീസ് ഉരുക്കിവിറ്റതായി ക്രൈം ബ്രാഞ്ചിന് റിപ്പോര്‍ട്ട് ലഭിച്ചതായി ഒരു സ്വകാര്യ വാര്‍ത്താ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ അറിവോടെയാണിതെന്നും റിപ്പോര്‍ട്ടിലുണ്ട്. ഡി ജി പി ലോക്‌നാഥ് ബെഹ്‌റ ക്രമക്കേടുകള്‍ നടത്തിയെന്നും ചാനല്‍ റിപ്പോര്‍ട്ടിലുണ്ട്.

പോലീസിന്റെ പക്കലുണ്ടായിരുന്ന 25 റൈഫിളുകളും 12,311 വെടിയുണ്ടകളും കാണാനില്ലെന്ന ഗുരുതര ആരോപണമാണ് സി എ ജി കഴിഞ്ഞ ദിവസം പുറത്തുവിട്ടത്.

Latest