Connect with us

National

നിർഭയ കേസിൽ പുതിയ മരണ വാറന്റ് ഇന്നില്ല; കേസ് തിങ്കളാഴ്ചത്തേക്ക് മാറ്റി

Published

|

Last Updated

ഡൽഹി | നിർഭയ കേസിൽ പുതിയ മരണവാറന്റ് ഡൽഹി കോടതി ഇന്ന് പുറപ്പെടുവിക്കില്ല. പ്രതി വിനയ് ശർമയുടെ ഹർജിയിൽ സുപ്രീം കോടതി നാളെ രണ്ട് മണിക്ക് വിധി പറയുന്ന സാഹചര്യത്തിലാണ് തീരുമാനം. മരണവാറന്റ് ആവശ്യപ്പെട്ടുള്ള ഹർജി തിങ്കളാഴ്ച പരിഗണിക്കും.

കേസ് പഠിക്കാൻ കൂടുതൽ സമയം വേണമെന്ന് പവൻ ഗുപ്തയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. അതേ സമയം നിർഭയക്ക് നീതി വേണം എന്നാവശ്യപ്പെട്ട് ഒരു വിഭാഗം സുപ്രീം കോടതിയുടെ പുറത്ത് പ്രതിഷേധിച്ചു. വൈകി കിട്ടുന്ന നീതി അനീതിക്ക് തുല്യമാണെന്നും പ്രതിഷേധക്കാർ പറയുന്നു. വധ ശിക്ഷ പിൻവലിക്കണമെന്നാവശ്യപ്പെട്ട് പ്രതികളുടെ ബന്ധുക്കൾ പൊട്ടിക്കരഞ്ഞും മുദ്രാവാക്യം വിളിച്ചുംകോടതിക്ക് പുറത്ത് പ്ലക്കാർഡുകളുമായി എത്തിയിരുന്നു.

പുതിയ മരണവാറന്റ് ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കുന്നതിനിടെ പ്രതി പവന്‍ ഗുപ്തയുടെ അഭിഭാഷകന്‍ എ പി സിങ് പിന്മാറിയിരുന്നു. മറ്റ് പ്രതികളുടെ അഭിഭാഷകരും പവന്റെ കേസ് ഏറ്റെടുത്തില്ല. ഇതോടെ കോടതി ഡല്‍ഹി നിയമസഹായ അതോറിറ്റിയിലെ അഭിഭാഷകരുടെ പട്ടിക തേടുകയായായിരുന്നു. ശിക്ഷ നടപ്പാക്കുന്നത് നീട്ടാനാണ് പ്രതിഭാഗത്തിന്റെ നീക്കമെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. നിയമപരമായ നടപടിക്രമങ്ങള്‍ പാലിച്ചേ മതിയാകൂ എന്നായിരുന്നു കോടതിയുടെ പ്രതികരണം.

---- facebook comment plugin here -----