Connect with us

National

ജമ്മു കശ്മീരില്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പ് മാര്‍ച്ചില്‍ നടക്കും; ബാലറ്റ് പേപ്പര്‍ ഉപയോഗിക്കുമെന്ന് കമ്മീഷന്‍

Published

|

Last Updated

ശ്രീനഗര്‍ | ജമ്മു കശ്മീരില്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പ് മാര്‍ച്ചില്‍ നടത്തുമെന്ന് തിരഞ്ഞെടുപ്പു കമ്മീഷന്‍. എട്ട് ഘട്ടങ്ങളിലായിട്ടാണ് 13,000 സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് നടത്തുകയെന്ന് ജമ്മു കശ്മീര്‍ ചീഫ് ഇലക്ടറല്‍ ഓഫീസര്‍ ഷൈലേന്ദ്ര കുമാര്‍ പറഞ്ഞു.

മാര്‍ച്ച് അഞ്ചിന് ആദ്യ ഘട്ടവും 20ന് അവസാന ഘട്ടവും നടത്താനാണ് ഉദ്ദേശിക്കുന്നത്. ബാലറ്റ് പേപ്പറുകള്‍ ഉപയോഗിച്ചാകും തിരഞ്ഞെടുപ്പെന്നും ഇലക്ടറല്‍ ഓഫീസര്‍ അറിയിച്ചു. പ്രത്യേക പദവി എടുത്തുകളഞ്ഞ ശേഷം ജമ്മു കശ്മീരില്‍ നടക്കുന്ന ആദ്യ തിരഞ്ഞെടുപ്പാണിത്.