Connect with us

Kerala

തദ്ദേശ തിരഞ്ഞെടുപ്പില്‍ 2015ലെ വോട്ടര്‍ പട്ടിക വേണ്ടെന്ന് ഹൈക്കോടതി

Published

|

Last Updated

കൊച്ചി | തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ 2015ലെ വോട്ടര്‍ പട്ടിക വേണ്ടെന്ന് ഹൈക്കോടതി. യു ഡി എഫിന്റെ അപ്പീല്‍ അംഗീകരിച്ചു കൊണ്ടാണ് കോടതി ഈ ഉത്തരവ് പുറപ്പെടുവിച്ചത്. 2019ലെ വോട്ടര്‍ പട്ടിക അടിസ്ഥാനമാക്കി തിരഞ്ഞെടുപ്പു നടത്തണമെന്ന് കോടതി പറഞ്ഞു. പഴയ പട്ടിക ഉപയോഗിക്കാമെന്ന സിംഗിള്‍ ബഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് റദ്ദാക്കി. ഈമാസം ഏഴുവരെ പട്ടികയിലുള്ളവര്‍ക്ക് വോട്ടവകാശം നല്‍കണം.

എന്നാല്‍, ഇക്കാര്യത്തിലുള്ള തുടര്‍ നടപടി സംബന്ധിച്ച് തിരഞ്ഞെടുപ്പു കമ്മീഷനാണ് തീരുമാനമെടുക്കേണ്ടതെന്നും സര്‍ക്കാര്‍ അപ്പീല്‍ നല്‍കേണ്ട ആവശ്യമില്ലെന്നും തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രി എ സി മൊയ്തീന്‍ പ്രതികരിച്ചു. 2015ലെ വോട്ടര്‍ പട്ടിക അടിസ്ഥാനമാക്കണമെന്ന് തിരഞ്ഞെടുപ്പു കമ്മീഷനും നേരത്തെ നിലപാടെടുത്തിരുന്നു.

അതേസമയം, വിധിക്കെതിരെ ആവശ്യമെങ്കില്‍ അപ്പീല്‍ പോകുമെന്ന് തിരഞ്ഞെടുപ്പു കമ്മീഷന്‍ പറഞ്ഞു. കോടതി ഉത്തരവ് കിട്ടിയ ശേഷം തുടര്‍ നടപടി തീരുമാനിക്കും.

---- facebook comment plugin here -----

Latest