Connect with us

Kerala

ആരോപണങ്ങള്‍ക്കും വിവാദങ്ങള്‍ക്കുമിടെ ഡി ജി പി. ലോക്നാഥ് ബെഹ്റ ബ്രിട്ടനിലേക്ക്

Published

|

Last Updated

തിരുവനന്തപുരം | പോലീസ് സേനയുടെ വെടിക്കോപ്പുകള്‍ കാണാതായെന്ന സി എ ജി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് ആരോപണങ്ങളും വിവാദങ്ങളും കൊഴുക്കുന്നതിനിടെ ഡി ജി പി. ലോക്നാഥ് ബെഹ്റ ബ്രിട്ടനിലേക്ക്. സുരക്ഷയെ സംബന്ധിച്ച് ബ്രിട്ടനില്‍ നടക്കുന്ന സെമിനാറില്‍ പങ്കെടുക്കാന്‍ ബെഹ്റക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. മാര്‍ച്ച് 3, 4, 5 തീയതികളിലാണ് യാത്ര തീരുമാനിച്ചിട്ടുള്ളത്.

12061 വെടിയുണ്ടകളും 25 തോക്കുകളും തിരുവനന്തപുരം എസ് എ പി ക്യാമ്പില്‍ നിന്ന് കാണാതായെന്നാണ് കംപ്‌ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറലി (സി എ ജി) ന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. തൃശൂര്‍ പോലീസ് അക്കാദമിയില്‍ 200 വെടിയുണ്ടകളുടെ കുറവ് കണ്ടെത്തിയതായും റിപ്പോര്‍ട്ടിലുണ്ട്. സംസ്ഥാന പോലീസ് പുതുതായി കൊണ്ടുവന്ന വ്യവസായ സ്ഥാപനങ്ങള്‍ക്കും വീടുകള്‍ക്കുമുള്ള സുരക്ഷാ സംവിധാനമായ സെന്‍ട്രല്‍ ഇന്‍ഷ്വറന്‍സ് മോണിറ്ററിംഗ് സിസ്റ്റത്തിലും (സിംസ്) ക്രമക്കേട് നടന്നതായി ആരോപണമുണ്ട്.

Latest