Connect with us

Gulf

'ടേസ്റ്റ് ഓഫ് ഈജിപ്ത്' മേളക്ക് ലുലുവില്‍ തുടക്കമായി

Published

|

Last Updated

അബൂദബി| ഈജിപ്തിലെ ഭക്ഷ്യ വിഭവങ്ങളും ഉത്പന്നങ്ങളും പരിചയപ്പെടുത്തുന്ന “ടേസ്റ്റ് ഓഫ് ഈജിപ്ത്” മേളക്ക് ലുലുവില്‍ തുടക്കമായി. ഈജിപ്തിന്റെ തനത് രുചിക്കൊപ്പം ഭാഗ്യശാലികള്‍ക്ക് നിരവധി സമ്മാനങ്ങളും ഒരാഴ്ച നീളുന്ന മേളയില്‍ ലഭ്യമാക്കും. അന്‍പതിലധികം ദിര്‍ഹത്തിന്റെ സാധനങ്ങള്‍ വാങ്ങുന്നവരില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് കൈറോയിലേക്കുള്ള വിമാന ടിക്കറ്റ് സമ്മാനമായി നല്‍കും.

മേളയുടെ ഉദ്ഘാടനം യു എ ഇയിലെ ഈജിപ്ത് സ്ഥാനപതി ഷരീഫ് അല്‍ ബദാവി നിര്‍വഹിച്ചു. ലുലു ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എം എ അഷ്റഫ് അലി സംബന്ധിച്ചു. ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നുള്ള ഗുണമേന്മയുള്ള ഉത്പന്നങ്ങള്‍ യു എ ഇയിലെ ജനങ്ങള്‍ക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് മേളക്ക് തുടക്കം കുറിച്ചിരിക്കുന്നതെന്ന് അഷ്റഫ് അലി പറഞ്ഞു. ഈജിപ്തില്‍ നിന്നുള്ള അഞ്ഞൂറിലധികം ഉത്പന്നങ്ങളാണ് മേളയുടെ ഭാഗമായി എത്തിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. ഈജിപ്തിനെക്കുറിച്ച് മറ്റ് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് കൂടുതല്‍ അറിയാനുള്ള അവസരമാണ് മേള തുറന്നിടുന്നതെന്ന് സ്ഥാനപതി പറഞ്ഞു.

---- facebook comment plugin here -----

Latest