Connect with us

International

കൊറോണ; ചൈനയില്‍ മരണം 1368, പുതിയ കേസുകള്‍ 14,840

Published

|

Last Updated

ബീജിംഗ് | കൊറോണ വലിയ തോതില്‍ പടര്‍ന്ന ചൈനയിലെ ഹുബി പ്രവിശ്യയില്‍ ബുധനാഴ്ച മാത്രം 242 പേര്‍ മരിച്ചു. കൊറോണ കണ്ടെത്തിയ ശേഷം ഒരൊറ്റ ദിവസം ഇത്രയും പേര്‍ മരിക്കുന്നത് ഇതാദ്യമാണ്. ഇതോടെ വൈറസ് ബാധിച്ച് ചൈനയില്‍ മരിക്കുന്നവരുടെ എണ്ണം 1368 ആയി. 14,840 പേരില്‍ കൂടി പുതുതായി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം അവസാനത്തോടെ വുഹാനിലെ കടല്‍ ഭക്ഷണ വിഭവങ്ങള്‍ വില്‍ക്കുന്ന കടയില്‍ നിന്നാണ് രോഗം ഉത്ഭവിച്ചതെന്ന് നേരത്തെ കണ്ടെത്തിയിരുന്നു.

ഇതുവരെ 25ഓളം രാഷ്ട്രങ്ങളിലേക്ക് വൈറസ് പടര്‍ന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്. ചൈനക്ക് പുറത്ത് ഹോങ്കോങിലും ഫിലിപ്പൈന്‍സിലുമായി രണ്ടു മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ചൈനയിലെ കൊറോണ ബാധിത പ്രദേശങ്ങളില്‍ നിന്ന് നിരവധി രാജ്യങ്ങള്‍ തങ്ങളുടെ പൗരന്മാരെ ഒഴിപ്പിച്ചിട്ടുണ്ട്. ലോകാരോഗ്യ സംഘടന കഴിഞ്ഞ ദിവസം കൊറോണ വൈറസിന് കോവിഡ്-19 എന്ന പ്രത്യേക പേര് നല്‍കിയിരുന്നു.