Connect with us

National

മഹാരാഷ്ട്രയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ദേശീയ ഗാനാലാപനം നിര്‍ബന്ധമാക്കുന്നു

Published

|

Last Updated

മുംബൈ | മഹാരാഷ്ട്രയില്‍ കോളജുകള്‍ ഉള്‍പ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഫെബ്രുവരി 20 മുതല്‍ ദേശീയ ഗാനാലാപനം നിര്‍ബന്ധമാക്കുന്നു. ഛത്രപതി ശിവജി മഹാരാജാവിന്റെ ജന്മവാര്‍ഷിക ദിനമായ ഫെബ്രുവരി 19ന് ഇതുസംബന്ധിച്ച സര്‍ക്കുലര്‍ പുറപ്പെടുവിക്കുമെന്ന് സംസ്ഥാന ഉന്നത-സാങ്കേതിക വിദ്യാഭ്യാസ വകുപ്പു മന്ത്രി ഉദയ് സാമന്ത് അറിയിച്ചു.

വിദ്യാര്‍ഥികള്‍ക്കിടയില്‍ ദേശഭക്തി വളര്‍ത്തുന്നതിനാണ് ഇങ്ങനെയൊരു തീരുമാനമെടുത്തതെന്നും മന്ത്രി പറഞ്ഞു.

Latest