Connect with us

National

ഡല്‍ഹി ഫലം ദേശീയ രാഷ്ട്രീം മാറുന്നതിന്റെ സൂചന: പ്രകാശ് കാരാട്ട്

Published

|

Last Updated

ന്യൂഡല്‍ഹി |  ആം ആദ് മി പാര്‍ട്ടിക്ക് ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിലുണ്ടായ വന്‍ വിജയം ദേശീയ രാഷ്ട്രീയം മാറുന്നതിന്റെ സൂചനയാണെന്ന് സി പി എം പോളിറ്റ്ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. ബി ജെ പിയുടെ വര്‍ഗിയ പ്രചാരണങ്ങളെ ഡല്‍ഹി ജനത തള്ളിക്കളഞ്ഞു. എ എ പി ജയിച്ചത് ജനകീയ പ്രശ്‌നങ്ങല്‍ ഏറ്റെടുത്ത് വികസനം നടത്തിയതിനാലാണെന്നും അല്ലാതെ മൃദുഹിന്ദുത്വം പറഞ്ഞല്ലെന്നും അദ്ദേഹം പ്രതികരിച്ചു. ഡല്‍ഹിയില്‍ എ എ പി നേടിയ വിജയത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കെജ്രിവാളിനെ മുന്‍നിര്‍ത്തി ദേശീയ തലത്തില്‍ ബദല്‍ സഖ്യം രൂപവത്കരിക്കുന്നതിനെക്കുറിച്ച് ഇപ്പോള്‍ ആലോചിച്ചിട്ടില്ല. സംസ്ഥാനങ്ങളിലാണ് ആദ്യം മതേതര സഖ്യങ്ങള്‍ രൂപപ്പെട്ട് വരേണ്ടത്. അല്ലാതെ ദേശീയ സഖ്യം ആലോചിക്കുന്നതില്‍ അര്‍ഥമില്ല. ആം ആദ്മി തന്നെ ഇപ്പോള്‍ ഡല്‍ഹി കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നും കാരാട്ട് പറഞ്ഞു. കോണ്‍ഗ്രസ് വോട്ടുകളില്‍ ഒരു വിഭാഗം ഇത്തവണ ബി ജെ പിയിലേക്കും പോയതായി കാരാട്ട് കൂട്ടിച്ചേര്‍ത്തു.