Connect with us

Kerala

കേരള പോലീസിന്റെ ആയുധ ശേഖരത്തില്‍നിന്നും വന്‍ തോതില്‍ വെടിയുണ്ടകളും തോക്കുകളും കാണാതായതായി സിഎജി റിപ്പോര്‍ട്ട്

Published

|

Last Updated

തിരുവനന്തപുരം | കേരള പോലീസിന്റെ ആയുധ ശേഖരത്തില്‍നിന്നും വന്‍തോതില്‍ വെടിക്കോപ്പുകളും ഉണ്ടകളും റൈഫിളുകളും കാണാതായെന്ന് കംപ്‌ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറലി (സിഎജി) ന്റെ ഓഫീസ്. വെടിക്കോപ്പുകളില്‍ വന്‍ കുറവ് കണ്ടെത്തിയെന്നാണ് സിഎജിയുടെ കണ്ടെത്തല്‍. 12,061 വെടിയുണ്ടകളുടെ കുറവാണ് കണ്ടെത്തിയിരിക്കുന്നത്. കാണാതായവക്ക് പകരം വ്യാജ വെടിയുണ്ടകള്‍ വച്ചു. സംഭവം മറച്ചു വയ്ക്കാന്‍ ഉദ്യോഗസ്ഥര്‍ ശ്രമിക്കുകയും ചെയ്തു. രേഖകള്‍ തിരുത്തി കുറ്റക്കാരെ സംരക്ഷിക്കാനാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ശ്രമിച്ചതെന്നും സിഎജി കണ്ടെത്തിയിട്ടുണ്ട്.

തിരുവനന്തപുരം എസ്എപിയില്‍ നിന്ന് മാത്രം 25 റൈഫിളുകള്‍ കാണാനില്ല. ഈ സാഹചര്യത്തില്‍ എല്ലാ പോലീസ് സ്റ്റേഷനുകളിലെയും ആയുധശേഖരം പരിശോധിക്കണമെന്നും സിഎജി ആവശ്യപ്പെടുന്നു.

സംസ്ഥാന നിയമസഭയില്‍ ഇന്ന് സമര്‍പ്പിച്ച സിഎജി റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്. സിഎജി റിപ്പോര്‍ട്ടിലെ ജനറല്‍ സോഷ്യല്‍ സെക്ടറിനെക്കുറിച്ചുള്ള ഭാഗത്തില്‍ 23 മുതല്‍ 27 വരെയുള്ള പേജുകളിലാണ് ഈ കണ്ടെത്തലുള്ളത്. തൃശ്ശൂര്‍ പൊലീസ് അക്കാദമിയിലെയും തിരുവനന്തപുരം എസ്എപി ക്യാമ്പിലെയും ആയുധങ്ങളിലും വെടിക്കോപ്പുകളിലുമാണ് കുറവ് കണ്ടെത്തിയിരിക്കുന്നത്.

തിരുവനന്തപുരം എസ്എപി ക്യാമ്പില്‍ മാത്രം സ്റ്റോക്കില്‍ ഉണ്ടായിരുന്ന 25 റൈഫിളുകള്‍ കാണാനില്ല
വെടിയുണ്ടകളില്‍ 12,061 എണ്ണം കാണാനില്ല

വെടിക്കോപ്പുകള്‍ കാണാതായതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പൊലീസിന് നേരത്തേ തന്നെ അറിയാമായിരുന്നുവെന്നും, ഇതില്‍ അന്വേഷണം നടക്കുന്നുണ്ടെങ്കിലും ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടായില്ലെന്നും സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

Latest