Connect with us

Career Education

സിവില്‍ സര്‍വ്വീസ് 2020 അപേക്ഷ ക്ഷണിച്ചു: പ്രിലിമിനറി മെയ് 31

Published

|

Last Updated

ന്യൂഡല്‍ഹി |  യുണിയന്‍ പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ നടത്തുന്ന 2020ലെ സിവില്‍ സര്‍വ്വീസ് നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. ഐ എ എസ്, ഐ പി എസ്, ഐ എഫ് എസ് തുടങ്ങിയ 24 സിവില്‍ സര്‍വീസ് കേഡറുകളിലായാണ് നിയമനം. ഈവര്‍ഷം 796 ഒഴിവുകളാണുള്ളത്. ഇതിലേക്കായി മാര്‍ച്ച് മൂന്ന് വരെ അപേക്ഷ സ്വീകരിക്കും. മെയ് 31ന് പ്രിലിമിനറി പരീക്ഷ നടക്കും. ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസിലേക്ക് അപേക്ഷിക്കുന്നവരും സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷയെഴുതി പാസാകേണ്ടതുണ്ട്.
യോഗ്യത: അംഗീകൃത സര്‍വകലാശാലാ ബിരുദം. പായം: 2020 ഓഗസ്റ്റ് ഒന്നിന് 21നും 32നും മധ്യേ. സംവരണ വിഭാഗങ്ങള്‍ക്ക് ചട്ടപ്രകാരമുള്ള ഇളവുകള്‍ ലഭിക്കും.

അപേക്ഷ: https://upsconline.nic.in എന്ന വെബ്‌സൈറ്റില്‍ മാര്‍ച്ച് 03 വരെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. മാര്‍ച്ച് 12 മുതല്‍ 18 വരെ അപേക്ഷ പിന്‍വലിക്കാനുള്ള സൗകര്യവും വെബ്സൈറ്റില്‍ ലഭ്യമായിരിക്കും.

പരീക്ഷ: പ്രിലിമിനറി പരീക്ഷയ്ക്കുള്ള അപേക്ഷയാണ് ഇപ്പോള്‍ ക്ഷണിച്ചിരിക്കുന്നത്. 200 മാര്‍ക്ക് വീതമുള്ള രണ്ട് പേപ്പറുകളുണ്ടാകും. രണ്ട് മണിക്കൂറാണ് ഓരോ പേപ്പറിനും അനുവദിച്ചിട്ടുള്ള സമയം. വിശദമായ സിലബസ് വിജ്ഞാപനത്തിലുണ്ട്. ഇതില്‍ യോഗ്യത നേടുന്നവര്‍ പിന്നീട് മെയിന്‍ പരീക്ഷയ്ക്ക് അപേക്ഷിക്കണം.

അപേക്ഷാ ഫീസ്: 100 രൂപ. വനിതാ/എസ് സി/എസ് ടി/ഭിന്നശേഷി വിഭാഗങ്ങളില്‍പ്പെടുന്ന ഉദ്യോഗാര്‍ഥികള്‍ ഫീസ് അടയ്‌ക്കേണ്ടതില്ല. സ്റ്റേറ്റ് ബേങ്കിന്റെ ഏതെങ്കിലും ശാഖയിലോ ഓണ്‍ലൈനായോ ഫീസ് അടക്കാനുള്ള സൗകര്യമുണ്ടായിരിക്കും.

 

 

---- facebook comment plugin here -----

Latest