Connect with us

National

ഡല്‍ഹി തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിറകെ പാചക വാതക വിലയില്‍ വന്‍ വര്‍ധന

Published

|

Last Updated

ന്യൂഡല്‍ഹി | ഡല്‍ഹി തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ ഗാര്‍ഹിക ആവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്റെ വില കുത്തനെ വര്‍ധിപ്പിച്ചു. ഒറ്റയടിക്ക് 146 രൂപ 50 പൈസയാണ് വര്‍ധിപ്പിച്ചത്. 850 രൂപ 50 പൈസയാണ് പുതിയ വില.

അതേസമയം സബ്‌സിഡി കിട്ടുന്ന ഉപഭോക്താക്കള്‍ക്ക് കൂടിയ വില ബേങ്ക് അക്കൗണ്ടില്‍ തിരികെ ലഭിക്കുമെന്ന് എണ്ണ കമ്പനികള്‍ വിശദീകരിച്ചു.

എല്ലാ ഒന്നാം തിയതിയും വിലയില്‍ മാറ്റം വരാറുണ്ടെങ്കിലും ഫെബ്രുവരി ഒന്നിന് മാറ്റമുണ്ടായിരുന്നില്ല.ഡല്‍ഹിയില്‍ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടായിരുന്നു ഇത്.
വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിന്റെ വില കഴിഞ്ഞ ആഴ്ച വര്‍ധിപ്പിച്ചിരുന്നു.

---- facebook comment plugin here -----

Latest