Connect with us

National

അരുണാചല്‍ മുന്‍ മുഖ്യമന്ത്രിയുടെ മകന്‍ ബ്രിട്ടനില്‍ മരിച്ച നിലയില്‍

Published

|

Last Updated

ന്യൂഡല്‍ഹി | അരുണാചല്‍ പ്രദേശ് മുന്‍ മുഖ്യമന്ത്രി പരേതനായ കലിക്കോ പുലിന്റെ മകന്‍ ഷുബാന്‍ സോ പുലിനെ (20) ദുരൂഹ സാഹചര്യത്തില്‍ ബ്രിട്ടനില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കലിക്കോക്ക് ആദ്യ ഭാര്യയിലുള്ള മകനാണ് ഷുബാന്‍ സോ. ബ്രൈട്ടണ്‍ സര്‍വകലാശാലയിലെ വിദ്യാര്‍ഥിയായിരുന്നു. സസെക്‌സ് ബ്രൈട്ടണിലുള്ള അപ്പാര്‍ട്ട്‌മെന്റിലാണ് ഷുബാന്‍ സോയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം നാട്ടിലെത്തിക്കാന്‍ ഷുബാന്‍ സോയുടെ ബന്ധുക്കള്‍ ബ്രിട്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനുമായി ബന്ധപ്പെട്ടിട്ടുണ്ട്.

കലിക്കോ പുലും ആത്മഹത്യ ചെയ്യുകയായിരുന്നു. 2016 ആഗസ്റ്റ് ഒമ്പതിനാണ് അദ്ദേഹത്തെ ഇറ്റാനഗറിലെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പുലിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ പിരിച്ചുവിട്ടിരുന്നെങ്കിലും സ്വവസതിയില്‍ നവീകരണ പ്രവൃത്തി നടക്കുന്നതിനാല്‍ ഔദ്യോഗിക വസതിയില്‍ തന്നെയായിരുന്നു അദ്ദേഹം താമസിച്ചിരുന്നത്.

Latest