Connect with us

Kerala

ഉജ്ജ്വല വിജയം നേടിയ കെജ്രിവാളിന് അഭിനന്ദനം; ബി ജെ പിയുടെ വര്‍ഗീയ രാഷ്ട്രീയത്തിനെതിരായ തിരിച്ചടി- പിണറായി

Published

|

Last Updated

തിരുവനന്തപുരം |  ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ ഹാട്രിക് വിജയം നേടിയ എ എ പിയേയും അരവിന്ദ് കെജ്രിവാളിനേയും അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഉജ്ജ്വല വിജയം നേടിയ അരവിന്ദ് കെജ്‌രിവാളിനെ അഭിന്ദിക്കു. രാജ്യത്തിന്റെ പൊതുവികാരമാണ് ഡല്‍ഹിയില്‍ പ്രതിഫലിച്ചത്. ഡല്‍ഹിയിലെ തിരഞ്ഞെടുപ്പ് ഫലത്തില്‍ നിന്ന് ബി ജെ പിയും കോണ്‍ഗ്രസും പാഠങ്ങള്‍ പഠിക്കേണ്ടതുണ്ടെന്നും പിണറായി പറഞ്ഞു.
ബി ജെ പിയുടെ വര്‍ഗീയതക്കും ജനദ്രോഹ നടപടികള്‍ക്കും എതിരെ ജനം നല്‍കിയ തിരിച്ചടിയാണ് ഡല്‍ഹി ഫലം. ബി ജെ പിക്ക് ഒരു ബദലുണ്ടെങ്കില്‍ അവരെ ജനം അംഗീകരിക്കും എന്നതിന് തെളിവാണിതെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.

Latest