Connect with us

National

ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നതാണ് യഥാര്‍ഥ ദേശീയത: മനീഷ് സിസോദിയ

Published

|

Last Updated

ന്യൂഡല്‍ഹി |  ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നതാണ് യഥാര്‍ഥ ദേശീയതെന്നും ഇത് ഡല്‍ഹി തിരഞ്ഞെടുപ്പ് ഫലത്തോടെ ബോധ്യപ്പെട്ടെന്നും എ എ പി നേതാവും ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയ. ഒരു സര്‍ക്കാര്‍ ആത്മാര്‍ഥമയി പ്രവര്‍ത്തിച്ചാല്‍ അവര്‍ ജയിച്ചിരിക്കും. രാഷ്ട്രീയത്തില്‍ അവസരം ലഭിച്ചാ ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കണം. അതാണ് യഥാര്‍ഥ ദേശസ്‌നേഹം. വിദ്യാഭ്യാസം, ആരോഗ്യം സേവനം എന്നിവയില്‍ ഊന്നി പ്രവര്‍ത്തിക്കണമെന്നും മനീഷ് സിസോദിയ പറഞ്ഞു. ഡല്‍ഹയിയില്‍ എ എ പിയുടെ കുതിപ്പ് സംബന്ധിച്ച് മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു.

എ എ പി സംസാരിച്ചത് സ്‌കൂളുകളേയും ആശുപത്രികളേയുംക്കുറിച്ചാണ്. മറുവശത്ത് ഇത്തരമൊരു സാഹചര്യത്തെ ദുര്‍ബലപ്പെടുത്താനായി ഹിന്ദുക്കളേയും മുസ്ലീങ്ങളേയും കുറിച്ച് മാത്രം സംസാരിച്ചു.പൗരത്വ നിയമത്തിനെതിരായ പ്രതിഷേധത്തെ, പ്രത്യേകിച്ചും ശാഹീന്‍ബാഗിലെ പ്രതിഷേധത്തെ ദേശവിരുദ്ധ നടപടിയെന്ന് മുദ്രകുത്തി വോട്ടര്‍മാര്‍ക്കിടയില്‍ ധ്രുവീകരണമുണ്ടാക്കാന്‍ ബി ജെ പി ശ്രമിച്ചെന്നും സിസോദിയ പറഞ്ഞു.

പൗരത്വ ഭേദഗതി നിയമത്തെ എതിര്‍ക്കുന്നവരെ രാജ്യദ്രോഹികളാക്കി മുദ്രകുത്തിക്കൊണ്ടായിരുന്നു ആഭ്യന്തരമന്ത്രി അമിത് ഷാ ഉള്‍പ്പെടെ നിരവധി ബി ജെ പി നേതാക്കള്‍ ഡല്‍ഹിയില്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഇറങ്ങിയതെന്നും അദ്ദേഹം പറഞ്ഞു.

 

 

Latest