Connect with us

National

ബി ജെ പി മുന്നേറ്റം സമ്പന്നര്‍ താമസിക്കുന്ന മധ്യ ഡല്‍ഹിയില്‍ മാത്രം

Published

|

Last Updated

ന്യൂഡല്‍ഹി |  കേന്ദ്രമന്ത്രിമാരും 200 ഓളം എം പിമാരും ക്യാമ്പ് ചെയ്ത് പ്രചാരണം നടത്തിയിട്ടും അധികാരം പിടിക്കാന്‍ കഴിയാത്ത ബി ജെ പിക്ക് പിടിച്ച് നില്‍ക്കാന്‍ കഴിഞ്ഞത് മധ്യ ഡല്‍ഹിയില്‍ മാത്രം. ഡല്‍ഹിയില്‍ പൊതുവെ സമ്പന്ന വിഭാഗം താമസിക്കുന്ന മേഖലയാണ് മധ്യ ഡല്‍ഹി. ഇവിടത്തെ മണ്ഡലങ്ങളില്‍ നേടിയ മുന്നേറ്റമാണ് ബി ജെ പിക്ക് കഴിഞ്ഞ തവണത്തേതില്‍ നിന്നും നില മെച്ചപ്പെടുത്താന്‍ കഴിഞ്ഞത്.

ബി ജെ പിയുടേയും ആര്‍ എസ് എസിന്റേയും ശക്തമായ സംഘടനാ സംവിധാനം ഉപയോഗിച്ച് വലിയ പ്രാചരണമാണ് അവര്‍ നടത്തിയത്. പൗരത്വ നിയമവും ശഹീന്‍ ബാഗിലെ സമരവും ഉയര്‍ത്തിക്കാട്ടി കടുത്ത വിഭാഗീയ പ്രചാരണം തന്നെയുണ്ടായി. നിരവധി റോഡ് ഷോകള്‍ ആഭ്യന്തരമന്ത്രി അമിത് ഷാ നേരിട്ട് നടത്തി. പ്രകോപനപരമായ പ്രസംഗങ്ങള്‍ നിരന്തരം നേതാക്കള്‍ നടത്തി. ശഹീന്‍ബാഗിലെ സമരക്കാര്‍ക്ക് എതിരെ വെടിയുതിര്‍ക്കണമെന്ന് ബി ജെ പി നേതാക്കള്‍ പറഞ്ഞു. വോട്ടിനായുള്ള ബി ജെ പിയുടെ വിദ്വേഷ നീക്കങ്ങള്‍ ഭൂരിഭാഗം ഡല്‍ഹി ജനതയും തള്ളിക്കളഞ്ഞെങ്കിലും സമ്പന്നര്‍ക്ക് ഇടയിയില്‍ സ്വാധീനം നേടിയതായാണ് ഫല സൂചനകള്‍ വ്യക്തമാക്കുന്നത്.
ഡല്‍ഹിയിലെ ഗ്രാമീണ മേഖലകളിലും ന്യൂനപക്ഷ മേഖലകളിലുമെല്ലാം എ എ പിയുടെ തരംഗമാണുള്ളത്. വര്‍ഗീയ ചേരിതിരഞ്ഞുള്ള ബി ജെ പിയുടെ പ്രചാരണത്തെ ഡല്‍ഹിയിലെ ഗ്രാമീണ ജനത തള്ളിക്കളയുകയായിരുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ സാധാരണക്കാര്‍ക്കായി എ എ പി സര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതികളും ഇവരെ സഹായിച്ചു.

എന്നാല്‍ മധ്യ ഡല്‍ഹിയിലെ പണക്കാരും ഉയര്‍ന്ന ഉദ്യോഗസ്ഥരുമടങ്ങിയ വോട്ടര്‍മാര്‍ക്കിടയില്‍ എ എ പിയുടെ ജനപക്ഷ രാഷ്ട്രീയത്തേക്കാള്‍ കൂടുതല്‍ ബി ജെ പിയുടെ പ്രചാരണമാണ് സ്വാധീനിച്ചതെന്നത് ആശങ്കപ്പെടുത്തുന്നതാണ്.

 

Latest