Connect with us

National

സിഎഎ പ്രതിഷേധം: കസ്റ്റഡിയിലെടുത്തവരെ വിട്ടയച്ചു;പോലീസ് ക്രൂരമായി മര്‍ദിച്ചതായി വിദ്യാര്‍ഥികള്‍

Published

|

Last Updated

ന്യൂഡല്‍ഹി | പൗരത്വ നിയമത്തിനതിരെ പ്രതിഷേധിച്ചതിന് പോലീസ് കസ്റ്റഡിയിലെടുത്ത ജാമിഅ യിലെ വിദ്യാര്‍ഥികളെ വിട്ടയച്ചു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പാര്‍ലമെന്റിലേക്ക് നടന്ന പ്രതിഷേധ പ്രകടനത്തിന് നേരെ ലാത്തി വീശിയ പോലീസ് വിദ്യാര്‍ഥികളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിച്ച ജാമിഅ കോഡിനേഷന്‍ കമ്മിറ്റിയിലെ വിദ്യാര്‍ഥികളെയാണ് കസ്റ്റഡിയിലെടുത്തത്. വിദ്യാര്‍ഥികളെ വിട്ടയച്ചതായി പോലീസ് കസ്റ്റഡിയിലെടുത്ത മലയാളി വിദ്യാര്‍ഥി ഷഹീന്‍ അബ്ദുള്ള ഫേസ്ബുക്കില്‍ പോസ്റ്റുചെയ്തു.

കസ്റ്റഡിയിലെടുത്ത വിദ്യാര്‍ഥികളെ ബസിനകത്തുവെച്ച് ഒരു മണിക്കൂറോളം ക്രൂരമായി മര്‍ദിച്ചതായും ഷഹീന്‍ പറഞ്ഞു. മുഖത്തും മറ്റും ചവിട്ടുകയും ഇടിക്കുകയും ചെയ്തതായും പറയുന്നു.

തിങ്കളാഴ്ചയാണ് വിദ്യാര്‍ഥികള്‍ പാര്‍ലമെന്റിലേക്ക് പ്രതിഷേധ പ്രകടനം നടത്തിയത്. പ്രകടനത്തില്‍ പൊലീസ് ലാത്തിവീശിയതിനെതുടര്‍ന്ന് നിരവധി വിദ്യാര്‍ഥികള്‍ക്ക് പരുക്കേറ്റിട്ടുണ്ട്.

Latest