Connect with us

Kerala

സാമ്പത്തിക പ്രതിസന്ധിക്കിടെ എട്ട് പുത്തന്‍ കാറുകള്‍ വാങ്ങാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍

Published

|

Last Updated

തിരുവനന്തപുരം | സാമ്പത്തിക പ്രതിസന്ധികള്‍ക്കിടെ സംസ്ഥാന സര്‍ക്കാര്‍ പുതിയ കാറുകള്‍ വാങ്ങാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. സര്‍ക്കാരിന്റെ ആവശ്യങ്ങള്‍ക്ക് വാഹനം കരാര്‍ അടിസ്ഥാനത്തില്‍ എടുക്കുമെന്ന് ബജറ്റില്‍ ധനമന്ത്രി പ്രഖ്യാപിച്ചിരുന്നതില്‍നിന്നും കടകവിരുദ്ധമാണ് നടപടി. എട്ട് കാറുകളാണ് വാങ്ങുന്നത്. ഡല്‍ഹി കേരളാ ഹൗസിലേക്ക്അടക്കമാണ് കാറുകള്‍ വാങ്ങുന്നത്. അതേ സമയം ബജറ്റിന് മുന്‍പ് വാങ്ങാന്‍ ഉദ്ദേശിച്ചതാണ് ഈ കാറുകളെന്നാണ് ധനമന്ത്രിയുടെ ഓഫീസ് ഇത് സംബന്ധിച്ച് നല്‍കുന്ന വിശദീകരണം.

ചിലവ് ചുരുക്കലിന്റെ ഭാഗമായി പുതിയ വാഹനങ്ങള്‍ വാങ്ങില്ലെന്നും പകരം കരാര്‍ അടിസ്ഥാനത്തില്‍ കാറുകള്‍ വാടകക്ക് എടുക്കുമെന്നാണ് ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ ബജറ്റ് അവതരിപ്പിച്ചതിനൊപ്പം സമര്‍പ്പിച്ച ഉപധനാഭ്യര്‍ഥനയില്‍ എട്ട് പുതിയ കാറുകള്‍ വാങ്ങാനാണ് തുക അനുവദിച്ചത്.

വാഹനങ്ങള്‍ക്കായി ടോക്കണ്‍ തുക അനുവദിച്ചിട്ടുമുണ്ട്. വാഹനത്തിന്റെ വില അനുസരിച്ച് അധിക ഫണ്ട് ധനവകുപ്പ് അനുവദിക്കും.

നികുതി കമ്മീഷണര്‍, തദ്ദേശ ഓംബുഡ്‌സ്മാന്‍, ആലപ്പുഴ ഇന്‍ഡസ്ട്രിയല്‍ ട്രിബ്യൂണല്‍, ഡല്‍ഹി കേരളാ ഹൗസിലെ ഗുണഭോക്താവ്, കോട്ടയത്തെ പൊതുമരാമത്ത് റോഡ്‌സ് വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍, ശാസ്ത്ര സാങ്കേതിക വകുപ്പ് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്, നഗരകാര്യ ഡയറക്ടര്‍ എന്നിവര്‍ക്കായാണ് പുതിയ വാഹനങ്ങള്‍ വാങ്ങുന്നത്. വിശദീകരിക്കേണ്ടി വരും.ഏത് തരം വാഹനങ്ങളാണ് വാങ്ങുന്നതെന്ന് വ്യക്തമല്ല.

ഡല്‍ഹി കേരളാ ഹൗസിലേക്ക് വാങ്ങുന്ന വാഹനം സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധി അഡ്വ. എ. സമ്പത്തിന് വേണ്ടിയാണെന്നാണ് ആരോപണം.

 

Latest