Connect with us

Gulf

കൊറോണ : ഇന്ത്യന്‍ യുവതികളുടെ നിരീക്ഷണം സഊദി ആരോഗൃ മന്ത്രാലയം അവസാനിപ്പിച്ചു

Published

|

Last Updated

ദമാം | കൊറോണ വ്യാപനം തടയുന്നതിന്റെ മുന്കരുതല്‍ നടപടികളുടെ ഭാഗമായി സഊദി ആരോഗ്യമന്ത്രാ ലയത്തിന്റെ നിരീക്ഷണത്തിലായിരുന്ന രണ്ടു ഇന്ത്യന്‍ യുവതികളുടെ ഐസൊലേഷന്‍ അവസാനിപ്പിച്ചതായി സഊദി ആരോഗ്യ മന്ത്രാലയം അറിയിച്ചു
സഊദിയിലേക്ക് വരുന്നതിനു മുന്‍പ് ചൈനയില്‍ സന്ദര്‍ശനം നടത്തിയതാണ് ഐസൊലേഷന് കാരണം

ഇവരില്‍ നിന്നും ശേഖരിച്ച സാമ്പിളുകളില്‍ നടത്തിയ പരിശോധനയില്‍ ഫലങ്ങള്‍ നെഗറ്റീവ്
ആയതും , സഊദിയില്‍ എത്തുന്നതിനുമുന്പ് ഇരുപത്തിഒന്ന് ദിവസം ഇവര്‍ ഇന്ത്യയിലായതും കൂടാതെ ഇന്‍കുബേഷന്‍ കാലയളവില്‍ ഇവരില്‍ രോഗലക്ഷങ്ങള്‍ കണ്ടില്ലെന്നും മന്ത്രാലയം അറിയിച്ചു

ജനുവരി 12 ന് ഇവര്‍ ചൈനയില്‍ നിന്നും ഇന്ത്യയില്‍ തങ്ങിയ ശേഷമാണ് ഇവര്‍ സഊദിയിലെത്തിയത്
ഫെബ്രുവരി 3 നാണ് ഇവര്‍ സഊദിയില്‍ വിമാനമിറങ്ങിയത് .ഈ കാലയളവില്‍ കൊണ വൈറസ് ലോകത്തെ വിവിധ രാജ്യങ്ങളിലേക്ക് പടര്‍ന്നിരുന്നു . അതേസമയം വൈറസ് ഇന്‍കുബേഷന്‍ കാലയളവ് രാജ്യത്തില്‍ പ്രവേശിക്കുന്നതിനുമുമ്പ് അവസാനിചെങ്കിലും ഇവരില്‍ വൈറസ് ലക്ഷണങ്ങളൊന്നും കണ്ടെത്തിയിട്ടില്ല

സഊദിയില്‍ നിന്നും ചൈനയിലേക്കുള്ള മുഴുവന്‍ യാത്രകളും സ്വദേശികള്‍ക്കും വിദേശികള്‍ക്കും വിലക്ക് നിലനില്‍ക്കുന്ന സമയമായതിനാല്‍ മുഴുവന്‍ ആളുകളെയും കര്‍ശന പരിശോധനയോടെയാണ് രാജ്യത്തേക്ക് പ്രവേശിപ്പിക്കുന്നത് . വൈറസ് ബാധ തടയുന്നതിനാവശ്യമായഎല്ലാവിധ മുന്‍കരുതലുകളും രാജ്യത്തെ മുഴുവന്‍ വിമാനത്താവളങ്ങളിലും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു

കൊറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സഊദി ആരോഗ്യ മന്ത്രാലയം ബോധവത്കരണ ക്യാമ്പയില്‍ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചിട്ടുണ്ട് .വിദ്യാഭ്യാസ മന്ത്രാലയവുമായി സഹകരിച്ച് രാജ്യത്തെ സ്‌കൂളുകളിലും ക്യാമ്പയിന്റെ ഭാഗമായി പ്രത്യേക ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കും

Latest