Connect with us

Kerala

കേരളത്തിലെ അനധികൃത കൈയേറ്റം: ആറാഴ്ചക്കകം ചീഫ് സെക്രട്ടറി വിശദീകരണം നല്‍കണം- സുപ്രീം കോടതി

Published

|

Last Updated

കൊച്ചി | കേരളത്തിലെ അനധികൃത കയ്യേറ്റങ്ങളെക്കുറിച്ചുള്ള കോടതിയലക്ഷ്യ ഹരജിയില്‍
ആറാഴ്ചയ്ക്കകം ചീഫ് സെക്രട്ടറി ടോം ജോസ് റിപ്പോര്‍ട്ട് നല്‍കണമെന്ന് സുപ്രീം കോടതി. തീരദശ പരിപാലന നിയമം ലംഘിച്ച് നിര്‍മിച്ച കെട്ടിടങ്ങളുടെ വിശദീകരണം നല്‍കാനണ് ജസ്റ്റിസ് അരുണ്‍ മിസ്ര അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടത്. വിഷയം അതീവ ഗുരുതരമുള്ളതാണെന്നും കോടതി ചൂണ്ടിക്കാട്ടി.

കേരളത്തിലെ അനധികൃത കെട്ടിടങ്ങളുടെ പട്ടിക കോടതിക്ക് കൈമാറുന്നില്ലെന്ന് ചൂണ്ടിക്കാട്ടി സംവിധായകന്‍ മേജര്‍ രവി സമര്‍പ്പിച്ച ഹരജിയിലാണ് കോടതി നിര്‍ദേശം. തീരദേശ നിയമം ലംഘിച്ചതിനെ തുടര്‍ന്ന് കോടതി നിര്‍ദേശത്താല്‍ പൊളിക്കപ്പെട്ട മരടിലെ ഫഌറ്റ് ഉടമകളിലൊരാരാള്‍കൂടിയാണ് മേജര്‍ രവി.