Kerala
തൃശൂരില്‍ ഒരു കുടുംബത്തിലെ നാല് പേര്‍ തൂങ്ങി മരിച്ച നിലയില്‍

തൃശൂര്‍ | കൊടുങ്ങല്ലൂരില്‍ ഒരു കുടുംബത്തിലെ നാല് പേരെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. കൊടുങ്ങല്ലൂര്‍ പുല്ലൂറ്റ് കോഴിക്കട സെന്ററില്‍ താമസിക്കുന്ന തൈപറമ്പില്‍ വിനോദ്, ഭാര്യ രമ, മക്കളായ നയന, നീരജ് എന്നിവരെയാണ് വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹങ്ങള്‍ അഴുകിയ നിലയിലാണ്.
പരിസരത്ത് രൂക്ഷമായ ദുര്‍ഗന്ധം പടര്‍ന്നതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ പോലീസിനെ അറിയിക്കുകയായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച മുതല്‍ ഇവരെ കുറിച്ച് വിവരമില്ലാതിരുന്നതായി പ്രദേശവാസികള്‍ പറഞ്ഞു. കുടുംബ പ്രശ്‌നങ്ങളൊന്നും ഉള്ളതായി അറിവില്ലെന്നും നാട്ടുകാര്‍ പറയുന്നു.
വിനോദ് ഡിസൈന്‍ പണിക്കാരനാണ്. ഭാര്യ രമ കൊടുങ്ങല്ലൂരിലെ ഒരു സ്റ്റേഷനറി കടയിലെ ജീവനക്കാരിയാണ്. മകള്‍ പ്ലസ് ടു വിദ്യാര്‍ഥിനിയും മകന്‍ നാലാം ക്ലാസ് വിദ്യാര്‍ഥിയുമാണ്. വീടിനുള്ളില്‍ നിന്ന് ആത്മഹത്യാ കുറിപ്പു കണ്ടെത്തിയിട്ടുണ്ട്.