Connect with us

National

ഡല്‍ഹിയില്‍ കോളജ് ക്യാമ്പസില്‍ വിദ്യാര്‍ഥിനികള്‍ കൂട്ട ലൈംഗികാതിക്രമത്തിനിരയായതായി ആരോപണം

Published

|

Last Updated

ന്യൂഡല്‍ഹി | ഡല്‍ഹിയില്‍ കോളജ് കാമ്പസില്‍ വിദ്യാര്‍ഥിനികള്‍ കൂട്ട ലൈംഗികാതിക്രമത്തിനിരയായി. ഡല്‍ഹിയിലെ ഗാര്‍ഗി കോളജിലാണ് വിദ്യാര്‍ഥിനികളെ പുറത്തുനിന്നെത്തിയവര്‍ ശാരീരികമായി ഉപദ്രവിക്കുകയും പെണ്‍കുട്ടികള്‍ക്ക് നേരേ അശ്ലീലപ്രദര്‍ശനം നടത്തുകയും ചെയ്തത്. ഫെബ്രുവരി ആറാം തീയതി കോളജിലെ വാര്‍ഷികാഘോഷ പരിപാടികള്‍ക്കിടെയായിരുന്നു സംഭവം.

ലൈംഗികാതിക്രമത്തിന് ഇരയായ വിദ്യാര്‍ഥിനികള്‍ സാമൂഹികമാധ്യമങ്ങളിലൂടെ ഇതിനെതിരെ പ്രതിഷേധിച്ചതോടെയാണ്് സംഭവം പുറത്തറിയുന്നത്.
വാര്‍ഷികാഘോഷത്തിന് മതിയായ സുരക്ഷ ഒരുക്കാതിരുന്ന കോളേജ് അധികൃതരുടെ വീഴ്ചയാണ് സംഭവങ്ങള്‍ക്ക് കാരണമായതെന്നാണ് വിദ്യാര്‍ഥിനികളുടെ ആരോപണം. യുവാക്കള്‍ കൂട്ടത്തോടെ കോളജിലേക്ക് പ്രവേശിക്കുന്നതിന്റെ ദൃശ്യങ്ങളും വിദ്യാര്‍ഥിനികള്‍ പങ്കുവെച്ചിട്ടുണ്ട്. ഡല്‍ഹിയില്‍ സിഎഎ അനുകൂല പരിപാടിക്കെത്തിയവരാണ് ക്യാമ്പസില്‍ അതിക്രമിച്ച് കയറിയതെന്നും ഇവര്‍ മദ്യപിച്ചിരുന്നതായും ചില വിദ്യാര്‍ഥിനികള്‍ ആരോപിച്ചു.

പരാതിയുമായി കോളജ് അധികൃതരെ സമീപിച്ചപ്പോള്‍ സുരക്ഷ സംബന്ധിച്ച് ആശങ്കയുണ്ടെങ്കില്‍ ഇത്തരം പരിപാടികളില്‍ പങ്കെടുക്കേണ്ടതില്ലെന്നായിരുന്നു മറുപടിയെന്നും വിദ്യാര്‍ഥിനികള്‍ പറഞ്ഞു.

---- facebook comment plugin here -----

Latest