Connect with us

National

കൊടൈക്കനാലില്‍ ലഹരിമരുന്ന് പാര്‍ട്ടി; മലയാളികള്‍ അടക്കം വിദ്യാര്‍ഥികള്‍ പിടിയില്‍

Published

|

Last Updated

കൊടൈക്കനാല്‍ | കൊടൈക്കനാലില്‍ ലഹരിമരുന്നു പാര്‍ട്ടി നടത്തിയ മലയാളികള്‍ അടക്കമുള്ള വിദ്യാര്‍ഥി സംഘം പിടിയില്‍. കുണ്ടുകെട്ടി മേല്‍മലൈ കുന്നിലെ സ്വകാര്യ ഫാം ഹൗസിലായിരുന്നു പാര്‍ട്ടി. കേരളം, തമിഴ്‌നാട്, ആന്ധ്രപ്രദേശ് സ്വദേശികളായ വിദ്യാര്‍ഥികളാണ് റേവ് പാര്‍ട്ടിയെന്നറിയപ്പെടുന്ന ആഘോഷത്തില്‍ പങ്കെടുക്കാനെത്തിയത്. 300ലേറെ പേര്‍ സംഘത്തിലുണ്ടായിരന്നുവെന്നാണ് റിപ്പോര്‍ട്ട്. ദിണ്ഡിഗല്‍ മാനാമദുരൈ ഡിവൈഎസ്പി കാര്‍ത്തികേയന്റെ നേതൃത്വത്തില്‍ വന്‍ പോലീസ് സംഘം രാത്രി ഫാം ഹൗസ് വളഞ്ഞാണ് സംഘത്തെ പിടികൂടിയത്. പോലീസ് എത്തിയതോടെ ചിലര്‍ ഓടി രക്ഷപ്പെട്ടു.

ഫാം ഉടമ കരപ്പഗാമി, സംഘാടകരായ ദിണ്ഡിഗല്‍ സ്വദേശികളായ ഹരീഷ് കുമാര്‍, തരുണ്‍കുമാര്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. വിദ്യാര്‍ഥികളെ ഒരു ദിവസം കസ്റ്റഡിയില്‍വച്ച ശേഷം താക്കീത് നല്‍കി വിട്ടയത്തു. എല്‍എസ്ഡിയും മാജിക്ക് മഷ്‌റൂമും ഉള്‍പ്പെടെ ലഹരിമരുന്നുകള്‍ സംഘത്തില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. ഇതുസംബന്ധിച്ച് പോലീസ് അന്വേഷണം തുടങ്ങി.

മദ്യവും മയക്കുമരുന്നുകളും സേവിച്ച് രാത്രി പുലരുവോളം നടത്തുന്ന ആഘോഷപരിപാടിയാണ് റേവ് പാര്‍ട്ടികള്‍ എന്നറിയപ്പെടുന്നത്. സമൂഹമാധ്യമങ്ങള്‍ വഴി ടിക്കറ്റ് വില്‍പന നടത്തിയാണ് ഇത്തരം പരിപാടികളിലേക്ക് ആളുകളെ ക്ഷണിക്കുന്നത്.