Connect with us

Gulf

അബൂദബി ബസ് സര്‍വീസ്: ഫെബ്രുവരി 20 മുതല്‍ സമഗ്രമായ പരിഷ്‌ക്കാരം

Published

|

Last Updated

അബൂദബി | പൊതു ഗതാഗത സംവിധാനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഫെബ്രുവരി 20 മുതല്‍ അബൂദബി നഗരത്തിലെ ബസ് സര്‍വീസുകളില്‍ സമഗ്ര പരിഷ്‌ക്കാരമേര്‍പ്പെടുത്തും. അബൂദബി സംയോജിത ഗതാഗത കേന്ദ്രം ഐ ടി സി അറിയിച്ചതാണ് ഇക്കാര്യം. അബൂദബി ദ്വീപ്, അല്‍ റഹ, മുസഫ്ഫ, ഖലീഫ സിറ്റി, ശംക്ക, അല്‍ അദ്‌ല, ശക്ബൂത്ത് സിറ്റി, ബനിയാസ് എന്നിവിടങ്ങളിലാണ് പരിഷ്‌ക്കാരം കൊണ്ടുവരുന്നത്.

പുതിയ ബസ് റൂട്ടുകള്‍
ബസ് നമ്പര്‍ 407 ഓരോ 60 മിനുട്ടിലും സര്‍വീസ് നടത്തും. അല്‍ മഫ്രക്ക് തൊഴിലാളി നഗരത്തെ അബൂദബി നഗരവുമായി ബന്ധിപ്പിച്ചാണ് സര്‍വീസ് നടത്തുക. കൂടാതെ ഇ ബസ് റൂട്ട് 400, 402 എന്നിവയുമായി സംയോജിപ്പിക്കും. റൂട്ട് നമ്പര്‍ എസ് 30 ഓരോ 60 മിനുട്ടിലും അല്‍ അദ്‌ലയെ ശംക്കയുമായി മക്കാനി മാള്‍ വഴി ബന്ധിപ്പിക്കും, ഈ ബസ് അബൂദബി സിറ്റിയില്‍ നിന്നും മകാനി മാളിലേക്ക് സര്‍വീസ് നടത്തുന്ന റൂട്ട് 300 ഉമായി സംയോജിപ്പിക്കും.

ബസ് റൂട്ട് പരിഷ്‌ക്കരണം
പുതിയ കണക്ഷന്‍ നല്‍കുന്നതിനായി റൂട്ട് 420 പരിഷ്‌ക്കരിച്ചു. ഷക്ബൂത്ത് സിറ്റിയില്‍ നിന്നും മഫ്റഖ് ആശുപത്രി ബനിയാസ് ബവാബത്ത് അല്‍ ഷര്‍ക്ക് മാള്‍ വരെ സര്‍വീസ് നടത്തും. ഓഫീസുകളുടെ ആവശ്യം നിറവേറ്റുന്നതിനായി റൂട്ട് എം ഒ 5 പരിഷ്‌കരിച്ച് മുസഫ്ഫയിലെ തെരുവ് 14 വഴി സര്‍വീസ് നടത്തും. ബി 43 പരിഷ്‌ക്കരിച്ച് മഫ്റഖ് വ്യവസായ മേഖലയില്‍ നിന്നും മഫ്റഖ് വര്‍ക്കേഴ്‌സ് സിറ്റിയിലേക്ക് സര്‍വീസ് നടത്തും.

ബസ് റൂട്ട് വിപുലീകരണം
ബസ് നമ്പര്‍ 009 മിന ക്രൂയിസ് ടെര്‍മിനലില്‍ അവസാനിപ്പിക്കുന്നതിന് വിപുലീകരിച്ചു. ബസ് 044 മിന ക്രൂയിസ് ടെര്‍മിനലിലേക്ക് വ്യാപിച്ചു. ബസ് 043 അല്‍ മുഷ്രിഫ് ഏരിയക്കുള്ളിലൂടെ സഞ്ചരിച്ചു മുശ്രിഫ് മാളില്‍ അവസാനിക്കും.

ബസ് മാറ്റം
210, 410, 420, ബി 43, ബി 45, ബി 47, 161, 170, 402 എന്നീ റൂട്ടുകളില്‍ ഉയര്‍ന്ന ഇരിപ്പിട ശേഷിയുള്ള പുതിയ ബസുകള്‍ സര്‍വീസ് നടത്തും.

ബസ് സര്‍വീസ് വര്‍ധിപ്പിച്ചു
തിരക്കുള്ള സമയങ്ങളായ രാവിലെ 6 മുതല്‍ 9 വരെയും, വൈകിട്ട് 4 മുതല്‍ 8 വരെയും റൂട്ട് നമ്പര്‍ 005, 008, 003 ബസുകള്‍ 15 മിനുട്ട് ഇടവേളകളില്‍ സര്‍വീസ് നടത്തും. റൂട്ട് നമ്പര്‍ 041, 042 ബസുകള്‍ 15 മിനുട്ട് ഇടവേളകളിലും, റൂട്ട് നമ്പര്‍ 067 പത്ത് മിനുട്ട് ഇടവേളകളിലും സര്‍വീസ് നടത്തും. റൂട്ട് 110 തിരക്കുള്ള സമയങ്ങളായ രാവിലെ 6 മുതല്‍ 9 വരെയും, വൈകിട്ട് 4 മുതല്‍ 8 വരെ 20 മിനുട്ട് ഇടവേളകളില്‍ സര്‍വീസ് നടത്തും. റൂട്ട് 170, 30 മിനുട്ട് ഇടവേളകളില്‍ സര്‍വീസ് നടത്തും. റൂട്ട് 26 തിരക്കുള്ള സമയങ്ങളില്‍ അരമണിക്കൂര്‍ ഇടവേളകളിലും തിരക്കില്ലാത്ത സമയങ്ങളില്‍ ഒരു മണിക്കൂര്‍ ഇടവേളകളിലും സര്‍വീസ് നടത്തും. റൂട്ട് 155 ഓരോ 90 മിനുട്ടിലും സര്‍വീസ് നടത്തും. കൂടാതെ ശ്കബൂത്ത് നഗരത്തിനുള്ളില്‍ റൂട്ട് 420 പുതിയ കണക്ഷനില്‍ ഇടക്കിടെ ബസ് ലഭ്യമാകും.

വെള്ളിയാഴ്ച ദിവസങ്ങളില്‍
റൂട്ട് 41,42 ബസുകള്‍ ഉച്ചക്ക് ഒരു മണി മുതല്‍ 8.30 വരെ 15 മിനുട്ട് ഇടവേളകളിലും, റൂട്ട് 110 രാവിലെ എട്ട് മുതല്‍ രാത്രി 11 വരെ 20 മിനുട്ട് ഇടവേളകളിലും, റൂട്ട് 155 ഓരോ 90 മിനുട്ടിലും സര്‍വീസ് നടത്തും.

Latest