Connect with us

Gulf

കൊറോണ: ചൈനക്ക് അടിയന്തര സഹായ വാഗ്ദാനവുമായി സഊദി

Published

|

Last Updated

ദമാം | ചൈനയില്‍ കൊറോണ വൈറസ് വ്യാപകമായതിനെ തുടര്‍ന്ന് സഹായ ഹസ്തവുമായി സഊദി ഭരണകൂടം. തിരുഗേഹങ്ങളുടെ സൂക്ഷിപ്പുകാരനും സഊദി ഭരണാധികാരിയുമായ സല്‍മാന്‍ രാജാവാണ് അടിയന്തര സഹായത്തിന് ഉത്തരവിട്ടത്. കൊറോണ വൈറസിന്റെ പ്രത്യാഘാതങ്ങളെ മറികടക്കാന്‍ കിംഗ് സല്‍മാന്‍ സെന്റര്‍ ഫോര്‍ റിലീഫ് ആന്‍ഡ് ഹ്യൂമാനിറ്റേറിയന്‍ വഴി
സഹായം നല്‍കണമെന്നാണ് നിര്‍ദേശം. ഇതുസംബന്ധിച്ച് ചൈനീസ് പ്രസിഡന്റ് സിന്‍ ജിന്‍പിങുമായി സല്‍മാന്‍ രാജാവ് ടെലിഫോണ്‍ സംഭാഷണം നടത്തിയതായി അല്‍ അറേബ്യ ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തു.

ചൈനയുടെ ദുഃഖത്തില്‍ പങ്കുചേരുന്നതായി പറഞ്ഞ സല്‍മാന്‍ രാജാവ് മരണമടഞ്ഞവരുടെ കുടുംബങ്ങളെ അനുശോചനമറിയിച്ചു. കൊറോണ വൈറസിന്റെ പ്രത്യാഘാതങ്ങള്‍ കൈകാര്യം ചെയ്യാനുള്ള ചൈനീസ് സര്‍ക്കാരിന്റെ കഴിവില്‍ സഊദി രാജാവ് പ്രശംസിച്ചു. സഊദിയുടെ പിന്തുണക്ക് ചൈനീസ് പ്രസിഡന്റ് നന്ദി പ്രകടിപ്പിച്ചു.