Connect with us

Kerala

ശബരിമല ക്ഷേത്രത്തിന്റെ തിരുവാഭരണം സര്‍ക്കാര്‍ ഏറ്റെടുക്കേണ്ട ആവശ്യമില്ല: മന്ത്രി

Published

|

Last Updated

തിരുവനന്തപുരം | ശബരിമല ക്ഷേത്രത്തിന്റെ തിരുവാഭരണം സര്‍ക്കാര്‍ ഏറ്റെടുക്കേണ്ട ആവശ്യമില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സര്‍ക്കാറിന്റെ സുരക്ഷയില്‍ തന്നെയാണ് തിരുവാഭരണം പന്തളം കൊട്ടാരത്തില്‍ സൂക്ഷിച്ചിട്ടുള്ളത്. കൂടുതല്‍ സുരക്ഷ ആവശ്യമാണെന്ന് സുപ്രീം കോടതി പറഞ്ഞാല്‍ ചെയ്യും. വിഷയത്തില്‍ ദേവസ്വം ബോര്‍ഡുമായി ആലോചിച്ചു റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

തിരുവാഭരണം പന്തളം രാജകുടുംബം കൈവശം വെക്കുന്നത് എന്തിനാണെന്ന് ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ സുപ്രീം കോടതി ബുധനാഴ്ച ചോദിച്ചിരുന്നു. തിരുവാഭരണം ക്ഷേത്രത്തിന് കൈമാറാനും പരിപാലിക്കാന്‍ പ്രത്യേക ഓഫീസറെ നിയമിക്കാനുമുള്ള നിര്‍ദേശം അംഗീകരിക്കാത്തത് എന്തുകൊണ്ടാണെന്ന ചോദ്യവും കോടതി ഉന്നയിച്ചു.

Latest