Connect with us

Gulf

മര്‍കസ് സമ്മേളനം: പ്രചാരണ പരിപാടികള്‍ക്ക് ദമാമില്‍ തുടക്കമായി

Published

|

Last Updated

സുന്നി മര്‍കസ് നാല്‍പത്തിമൂന്നാം വാര്‍ഷികത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ദമാം സെന്‍ട്രല്‍തല പ്രചാരണ പരിപാടി ഐ സി എഫ് സഊദി നാഷണല്‍ പ്രസിഡന്റ് സയ്യിദ് ഹബീബ് തങ്ങള്‍ അല്‍ ബുഖാരി ഉദ്ഘാടനം ചെയ്യുന്നു

ദമാം | ഇന്ത്യയിലെ പാര്‍ശ്വവത്ക്കരിക്കപ്പെട്ട, പ്രത്യേകിച്ച് മുസ്‌ലിം സമൂഹത്തിന്റെ ആത്മീയ വൈജ്ഞാനിക സാംസ്‌ക്കാരിക നവോഥാന മുന്നേറ്റങ്ങള്‍ക്ക് കരുത്തു പകരാന്‍ മര്‍കസ് സ്ഥാപനങ്ങള്‍ക്ക് സാധിച്ചിട്ടുണ്ടെന്ന് ഐ സി എഫ് സഊദി നാഷണല്‍ പ്രസിഡന്റ് സയ്യിദ് ഹബീബ് തങ്ങള്‍ അല്‍ ബുഖാരി. പുതുതായി തുടക്കം കുറിക്കുന്ന നോളജ് സിറ്റി വിജ്ഞാന വിഹായസ്സിന്റെ പുതിയ വാതായനങ്ങള്‍ തുറന്നിടുമെന്നും അദ്ദേഹം പറഞ്ഞു. സുന്നി മര്‍കസ് നാല്‍പ്പപത്തിതിമൂന്നാം വാര്‍ഷികത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ദമാം സെന്‍ട്രല്‍തല പ്രചാരണ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ഹബീബ് തങ്ങള്‍ അല്‍ ബുഖാരി. ഐ സി എഫ് ദമാം സെന്‍ട്രല്‍ പ്രസിഡന്റ് അബ്ദുല്‍ സമദ് മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. അഷ്റഫ് സഖാഫി മായനാട് മുഖ്യ പ്രഭാഷണം നടത്തി. സമ്മേളനത്തോടനുബന്ധിച്ച് നടക്കുന്ന പരിപാടികള്‍ അബ്ബാസ് തെന്നല പരിചയപ്പെടുത്തി.

സമ്മേളനത്തിന്റെ ഭാഗമായി ദമാം സെന്‍ട്രലില്‍ സഖാഫി സംഗമം, മര്‍കസ് അലൂംനി മീറ്റ്, വിദ്യാഭ്യാസ സെമിനാര്‍, ഇന്തോ-അറബ് സെമിനാര്‍, സ്ഥാപന മേധാവികളുടെ സംഗമം, ഡോക്യുമെന്ററി പ്രദര്‍ശനം, എക്‌സിബിഷന്‍ പവലിയന്‍ എന്നിവയുണ്ടാകും. യൂസുഫ് സഖാഫി ബൈത്താര്‍, നാസര്‍ മസ്താന്‍ മുക്ക്, അഹ്മദ് നിസാമി ഇരിങ്ങല്ലൂര്‍, സൈനുദ്ദീന്‍ അഹ്‌സനി വൈലത്തൂര്‍, ഹമീദ് വടകര, ഖിള്ര്‍ മുഹമ്മദ്, അന്‍വര്‍ കളറോഡ്, സയ്യിദ് അമീന്‍ തങ്ങള്‍, സൈതലവി സഖാഫി റഹീമ, അസൈനാര്‍ മൗലവി തൃശൂര്‍, നിസാര്‍ പൊന്നാനി, സലീം പാലിച്ചിറ, ഷെഫീഖ് ജൗഹരി പ്രസംഗിച്ചു.

 

---- facebook comment plugin here -----

Latest