Connect with us

National

കെജ്‌രിവാള്‍ ഭീകരവാദിയാണെന്ന പരാമര്‍ശം; പര്‍വേശ് ശര്‍മക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്ക്

Published

|

Last Updated

ന്യൂഡല്‍ഹി | ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ഭീകരവാദിയാണെന്ന് പ്രസംഗിച്ച ബി ജെ പി എം പി. പര്‍വേശ് ശര്‍മക്ക് തിരഞ്ഞെടുപ്പു പ്രചാരണത്തില്‍ ഒരു ദിവസത്തെ വിലക്കേര്‍പ്പെടുത്തി തിരഞ്ഞെടുപ്പു കമ്മീഷന്‍. ഷഹീന്‍ബാഗിലെ പ്രതിഷേധക്കാര്‍ പാക് അനുകൂല മുദ്രാവാക്യം മുഴക്കുന്നവരാണെന്നും അവരെ അനുകൂലിക്കുന്ന കെജ്‌രിവാള്‍ ഭീകരവാദിയാണെന്നുമായിരുന്നു പര്‍വേശിന്റെ ആരോപണം.

വിദ്വേഷ പ്രസംഗങ്ങളുടെ പേരില്‍ പര്‍വേശിനെതിരെ കഴിഞ്ഞാഴ്ചയും കമ്മീഷന്‍ നടപടി സ്വീകരിച്ചിരുന്നു. 96 മണിക്കൂര്‍ സമയത്തെ വിലക്കാണ് ഏര്‍പ്പെടുത്തിയിരുന്നത്.

---- facebook comment plugin here -----

Latest