Connect with us

Kerala

അന്വേഷണവുമായി സഹകരിക്കും; അറസ്റ്റ് ഒഴിവാക്കാന്‍ സ്പീക്കറെ സമീപിക്കില്ല- ഇബ്രാഹീം കുഞ്ഞ്

Published

|

Last Updated

കൊച്ചി |  പാലാരിവട്ടം പാലം അഴിമതി കേസില്‍ തനിക്കെതിരെ അന്വേഷണത്തിന് ഗവര്‍ണര്‍ അനുമതി നല്‍കിയതില്‍ ഭയമില്ലെന്ന് മുന്‍മന്ത്രി വി കെ ഇബ്രാഹീംകുഞ്ഞ്. തനിക്ക് മറച്ചുവെക്കാന്‍ ഒന്നുമില്ല. ഏത് അന്വേഷണവും നേരിടാന്‍ തയ്യാറാണ്. ഇപ്പോഴത്തെ അന്വേഷണംകൊണ്ട് തന്നെ അറസ്റ്റു ചെയ്യാനാകില്ല. അറസ്റ്റ് ഒഴിവാക്കാന്‍ എം എം എ എന്ന നിലയില്‍ സ്പീക്കറെ സമീപിക്കില്ല.

പാലാരിവട്ടം പാലം നിര്‍മാണവുമായി ബന്ധപ്പെട്ട കരാറുകളെല്ലാം ഉണ്ടാക്കിയത് ഉദ്യോഗസ്ഥരാണ്. എല്ലാ കാര്യവും മന്ത്രിമാര്‍ അറിയണമെന്നില്ലെന്നും ഇബ്രാഹീംകുഞ്ഞ് പ്രതികരിച്ചു.

 

 

Latest