Connect with us

National

തെറ്റായ വിവരങ്ങള്‍ നല്‍കി; കേന്ദ്രമന്ത്രിക്കെതിരെ എളമരം കരീം എംപിയുടെ അവകാശ ലംഘന നോട്ടീസ്

Published

|

Last Updated

ന്യൂഡല്‍ഹി  |തെറ്റായ വിവരങ്ങള്‍ നല്‍കി സഭയെ തെറ്റിദ്ധരിപ്പിച്ചതിന് കേന്ദ്ര ടൂറിസം മന്ത്രി പ്രഹ്ലാദ് സിംഗ് പട്ടേലിനെതിരെ എളമരം കരീം എംപി രാജ്യസഭയില്‍ അവകാശലംഘന നോട്ടീസ് നല്‍കി.

ആര്‍ട്ടിക്കിള്‍ 370 എടുത്തുകളഞ്ഞതിന്റെ ഭാഗമായുണ്ടായ സംഭവങ്ങളില്‍ 2019 ഓഗസ്റ്റ്, സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളില്‍ വിനോദസഞ്ചാര മേഖലയിലുണ്ടായ വരുമാനനഷ്ടത്തെക്കുറിച്ചായിരുന്നു ചോദ്യം. അത്തരത്തിലുള്ള രേഖകള്‍ സര്‍ക്കാര്‍ സൂക്ഷിക്കാറില്ല എന്നാണ് മന്ത്രി സഭയെ അറിയിച്ചത്. എന്നാല്‍ വിവരാവകാശ പ്രകാരം ലഭിച്ച രേഖകളിലൂടെ വസ്തുത മറച്ചുവെച്ചു സഭയെ മനപ്പൂര്‍വം തെറ്റിദ്ധരിപ്പിക്കുകയായിരുന്നു മന്ത്രി ചെയ്തത് എന്ന് വ്യക്തമായിരിക്കുകയാണ്.

കുറഞ്ഞത് 71ശതമാനമെങ്കിലും വരുമാന നഷ്ടം ഈ കാലഘട്ടത്തില്‍ ഉണ്ടായിട്ടുണ്ട് എന്ന് കശ്മീര്‍ ടൂറിസം വകുപ്പ് കേന്ദ്രത്തെ അറിയിച്ചതായുള്ള രേഖകളാണ് പുറത്തുവന്നിരിക്കുന്നത്. ഈ വസ്തുത മറച്ചുവെച്ചു സഭയെ തെറ്റിദ്ധരിപ്പിച്ച മന്ത്രിക്കെതിരെ ശക്തമായ നടപടി ഉണ്ടാകണമെന്ന് സഭാ ചട്ടം 187 പ്രകാരമുള്ള നോട്ടീസിലൂടെ എളമരം കരീം ആവശ്യപ്പെട്ടു.