Connect with us

Kerala

നടിയെ ആക്രമിച്ച കേസ്: കോടതി മുറിയിലെ ദൃശ്യങ്ങള്‍ പകര്‍ത്തിയ പ്രതിക്കെതിരെ കേസ്

Published

|

Last Updated

കൊച്ചി | നടിയെ ആക്രമിച്ച കേസിന്റെ വിചാരണയ്ക്കിടെ നടിയുടെ ദൃശ്യങ്ങള്‍ മൊബൈല്‍ഫോണില്‍ ചിത്രീകരിച്ച പ്രതിക്കെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവിട്ടു. അഞ്ചാം പ്രതി സലീമിനെതിരെ കേസ് എടുക്കാനാണ് പ്രത്യേക കോടതി, നോര്‍ത്ത് പോലീസിന് നിര്‍ദ്ദേശം നല്‍കിയത്. പ്രോസിക്യൂട്ടറുടെ പരാതിയിലാണ് നടപടി.

നടിയും ദിലീപടക്കമുള്ള പ്രതികള്‍ കോടതി മുറിയില്‍ നില്‍ക്കുന്ന ദൃശ്യങ്ങളും ഒന്നാം സാക്ഷിയായ നടി കോടതിയിലെത്തിയ വാഹനത്തിന്റെ ചിത്രങ്ങളും പ്രതിയുടെ ഫോണില്‍നിന്നും കണ്ടെടുത്തു.പ്രതി ഫോണില്‍ ചിത്രങ്ങളെടുക്കുന്നത് പ്രാസിക്യൂഷന്‍ അറിയിച്ചതിനെത്തുടര്‍ന്ന് മൊബൈല്‍ ഫോണ്‍ പോലീസ് പിടിച്ചെടുത്തിരുന്നു. കേസില്‍ രഹസ്യവിചാരണയാണ് നടക്കുന്നത്.

Latest