National
അനധികൃത കുടിയേറ്റക്കാര്‍ ഉടന്‍ രാജ്യം വിട്ടുപോകണം; അല്ലങ്കില്‍ ഞങ്ങളുടെ നിലയില്‍ പുറത്താക്കുമെന്ന് എംഎന്‍എസിന്റെ ഭീഷണി
മുംബൈ | ബംഗ്ലാദേശില്‍ നിന്നുള്ള അനധികൃത കുടിയേറ്റക്കാര്‍ ഉടന്‍ രാജ്യം വിട്ട് പോകണമെന്ന ഭീഷണിയുമായി മുംബൈ നഗരത്തില്‍ പോസ്റ്റര്‍. രാജ് താക്കറെയുടെ മഹാരാഷ്ട്ര നവനിര്‍മാണ്‍ സേനയുടെ പേരിലാണ് പോസ്റ്ററുകള്‍ പതിപ്പിച്ചത്. മുംബൈ പനവേലിലാണ് കൂറ്റന്‍ പോസ്റ്ററുകളും ബാനറുകളും പ്രത്യക്ഷപ്പെട്ടത്.
സ്വയം മടങ്ങി പോകാന്‍ മടികാണിക്കുന്ന അനധികൃത കുടിയേറ്റക്കാരെയും നുഴഞ്ഞു കയറ്റക്കാരെയും എംഎന്‍എസിന്റെ ശൈലിയില്‍ പുറത്താക്കുമെന്നും പോസ്റ്ററില്‍ പറയുന്നു. അനധികൃത കുടിയേറ്റത്തിനെതിരെ എംഎന്‍എസ് ഈ മാസം ഒന്‍പതിന് കൂറ്റന്‍ റാലി നടത്തുമെന്ന് രാജ് താക്കറെ വ്യക്തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായിട്ടാണ് നഗരമധ്യത്തില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.







