Connect with us

National

ജെ എന്‍ യുവിലെ മുഖംമൂടി ആക്രമണത്തില്‍ 51 പേര്‍ക്ക് പരുക്കേറ്റെന്ന് കേന്ദ്ര സര്‍ക്കാര്‍

Published

|

Last Updated

ന്യൂഡല്‍ഹി | ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല (ജെഎന്‍യു) വിദ്യാര്‍ഥികള്‍ക്കു നേരെ നടന്ന മുഖംമൂടി സംഘത്തിന്റെ ആക്രമണത്തില്‍ 51 പേര്‍ക്ക് പരുക്കേറ്റെന്ന് കേന്ദ്ര സര്‍ക്കാര്‍. ഇതു സംബന്ധിച്ച് ലോക്‌സഭയില്‍ ഉന്നയിക്കപ്പെട്ട ചോദ്യത്തിന് കേന്ദ്രമന്ത്രി ജി കിഷന്‍ റെഡ്ഡിയാണ് എഴുതി തയാറാക്കിയ മറുപടി നല്‍കിയത്. അക്രമസംഭവവുമായി ബന്ധപ്പെട്ട് ജനുവരി ആറിന് വസന്ത് കുഞ്ച് നോര്‍ത്ത് പോലീസ് സ്റ്റേഷനില്‍ കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

51 പേര്‍ക്കാണ് പരുക്കേറ്റത്. അവര്‍ക്കു പരിശോധനകള്‍ നടത്തിയിരുന്നു. സംഭവത്തില്‍ ആരും കൊല്ലപ്പെട്ടിട്ടില്ല. ഏതാനും സ്വകാര്യ കാറുകളും വസ്തുക്കളും നശിപ്പിക്കപ്പെട്ടു. അക്രമത്തില്‍ പങ്കെടുത്ത ചിലരെ തിരിച്ചറിഞ്ഞിട്ടുണ്ട്. അക്രമത്തില്‍ പരുക്കേറ്റ വിദ്യാര്‍ഥികള്‍ക്കെതിരെ കേസ് റജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

ജനുവരി 5ന് വനിതാ, മിക്‌സ്ഡ് ഹോസ്റ്റലുകളില്‍ അതിക്രമിച്ചു ഒരു സംഘം നടത്തിയ അതിക്രൂര ആക്രമണത്തില്‍ വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റ് ഐഷി ഘോഷ്, അധ്യാപിക പ്രഫ. സുചരിത സെന്‍ തുടങ്ങിയവര്‍ക്കു ഗുരുതര പരുക്കേറ്റിരുന്നു

Latest